ഉടന്‍ ക്ലൈമാക്‌സ്... പാല ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ നീക്കം; അറസ്റ്റ് ഭയന്ന് മുന്‍ മന്ത്രി കഴിയുന്നത് എംഎല്‍എ ഹോസ്റ്റലില്‍; നരേന്ദ്രമോദി പിന്തുടരുന്ന രാഷ്ട്രീയ ശൈലി അനുകരിച്ച് പിണറായി

മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ഭയന്ന് എം എല്‍ എ ഹോസ്റ്റലില്‍ കഴിയുകയാണ് മുന്‍മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്ന രാഷ്ട്രീയ ശൈലി അനുകരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പി. ചിദംബരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ നരേന്ദ്ര മോദിയുടെ യശസ് ഉയര്‍ന്നത് രാജ്യം കണ്ടതാണ്. രാജ്യം പൊതുവേ അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. കേരളവും അങ്ങനെ തന്നെയാണ്. പാലാരിവട്ടത്തില്‍ സൂരജിനെ മാത്രം കുരുക്കിയതിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു.
അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ നടത്തുന്നത് കുരിശു യുദ്ധമാണെന്ന് വരുത്താനാണ് പിണറായിയുടെ നീക്കം. ഇബ്രാഹിംകുഞ്ഞിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ അഴിമതിയുടെ അടയാളമായി പിണറായി കരുതുന്നു. ടൈറ്റാനിയം അഴിമതി സി ബി ഐക്ക് വിട്ടത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. അതിലൂടെ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ പിണറായിക്ക് കഴിഞ്ഞു.
ആദ്യം ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു നീക്കം വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തെളിവുകള്‍ ആവശ്യത്തിന് ഉള്ളപ്പോള്‍ മുന്‍മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നാണ് വിജിലന്‍സിന് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം. ലീഗിനെ താന്‍ സഹായിക്കുകയാണെന്ന പ്രചരണം മുഖ്യമന്ത്രിയെ അലോസരപ്പെടുത്തിയിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലീഗ് നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയും മറ്റും ആദ്യം ഇതിനോട് അനുകൂലിച്ചെങ്കിലും പിന്നീട് രാഷ്ട്രീയമായ കാരണങ്ങളാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സമയം തേടിയിട്ടുണ്ട്. എന്നാല്‍ സമയം പരസ്യമായി കൊടുക്കാന്‍ സാധ്യതയില്ല.
ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. തെളിവുകള്‍ ഉള്ളപ്പോള്‍ പ്രതിയെ രക്ഷിച്ചാല്‍ തങ്ങള്‍ പഴി കേള്‍ക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകര്‍ ഇത്തരമൊരു ഉപദേശമാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പാലാ ഉപതെരഞ്ഞടുപ്പിന് മുമ്പ് തന്നെ കഴിഞ്ഞ മുന്‍ സര്‍ക്കാരിലെ കള്ളന്‍മാരെ ജയിലില്‍ അടയ്ക്കണമെന്നാണ് ഉപദേശകര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന ഉപദേശം
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ തന്നെയാണ് പണ്ടേ പിണറായിയും പിന്തുടരുന്നത്. അതു കൊണ്ടു തന്നെ അഴിമതിക്കെതിരായ നീക്കം പുതിയ തുടക്കമല്ല.
രമേശ് ചെന്നിത്തല ഖനനത്തിലും കിഫ്ബി, കിയാല്‍ ഓഡിറ്റുകളിലും സര്‍ക്കാരിനെതിരെ സ്വീകരിച്ച കര്‍ശന നിലപാട് ലീഗിനും കോണ്‍ഗ്രസിനും വിനയായിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞില്‍ പാലാരിവട്ടം അഴിമതി ഒതുങ്ങുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഒരു വലിയ പദ്ധതി നടപ്പിലാക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ പാലാരിവട്ട കുരുക്കില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടും. തന്റെ നിത്യ ശത്രുക്കളായ ഉമ്മന്‍ ചാണ്ടിയെയും ലീഗിനെയും ഒതുക്കാന്‍ ചെന്നിത്തലക്കുള്ള ആവേശം ചെറുതല്ല. ലീഗിനെ ഒതുക്കാനായാല്‍ അതിന്റെ അടി കിട്ടുക ഉമ്മന്‍ചാണ്ടിക്കായിരിക്കും. അതു വഴി തന്റെ വഴി സുഗമമാകുമെന്ന് ചെന്നിത്തല കരുതുന്നു. ആവശ്യത്തിലേറെ പ്രകോപനമുണ്ടാക്കി സര്‍ക്കാരിനെ ചെന്നിത്തല കുരുക്കും. അപ്പോള്‍ സര്‍ക്കാര്‍ ചെന്നിത്തലയുടെ മുന്നണിയെ കുരുക്കും.
https://www.facebook.com/Malayalivartha

























