Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

ഇനിയെങ്കിലും നിര്‍ത്തിക്കൂടെ... ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ കിട്ടുന്ന വേദികളെല്ലാം ഉപയോഗിക്കുന്ന ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയുമായി സ്വന്തം തട്ടകത്തില്‍ പ്രതിഷേധം; ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ കറാച്ചിയില്‍ പ്രതിഷേധം കനക്കുന്നു

19 SEPTEMBER 2019 11:25 AM IST
മലയാളി വാര്‍ത്ത

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സംഭവത്തില്‍ ഉറക്കം നഷ്ടപ്പെട്ട പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ അഭിപ്രായം സ്വരൂപിക്കാന്‍ നടക്കുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യം പോലും പാകിസ്താന് പിന്തുണ നല്‍കുന്നില്ലെന്ന് മാത്രമല്ല സ്വന്തം തട്ടകത്തില്‍ പോലും തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാന്റെ റാലിയില്‍ ഉണ്ടായ പ്രതിഷോധത്തിന് പിന്നാലെ മറ്റൊരു സംഭവവും വിവാദമായിരിക്കുകയാണ്.

കറാച്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തിലാണ് പ്രതിഷേധം വ്യാപകമാകുന്നത്. ലര്‍ക്കാനയില്‍ ഹിന്ദു പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്. മതം മാറ്റവുമായി സംഭവത്തിന് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ല, മറിച്ച് കൊലപാതകമാണെന്നും ആരോപിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നമ്രത ചാന്ദിനിയെന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലര്‍ക്കാനയിലെ ബീബി ആസിഫ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നമ്രത. ഹോസ്റ്റല്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നതായി കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു കയറുണ്ടായിരുന്നു. രാവിലെ നമ്രതയുടെ സുഹൃത്തുക്കള്‍ ആദ്യം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനേ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാകിസ്ഥാനിലെ ഘോട്കിയിലെ മിര്‍പൂര്‍ മാത്തേലോ സ്വദേശിനിയാണ് നമ്രത.

ഇതിനുശേഷം പോലീസ് സ്ഥലത്തെത്തി മുറിയില്‍ നിന്ന് നമ്രതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. തുടര്‍ന്ന് ലര്‍ക്കാന ഡി.ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, പ്രഥമ ദൃഷ്ട്യാ നമ്രതയുടെ മരണം ആത്മഹത്യയാണെന്ന് തോന്നുന്നതായാണ് ഡെന്റല്‍ കോളേജ് വൈസ് ചാന്‍സലര്‍ ഡോ. അനില അതൂര്‍ റഹ്മാന്‍ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

പാക് അധീന കശ്മീരില്‍ സമാധാനമുണ്ടാക്കേണ്ടതിന്റെ ആവശ്യകത ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ നടത്തിയ റാലിയെ പാക് ജനത തന്നെ പരാജയപ്പെടുത്തി. ഇടയ്ക്ക് പ്രതിഷേധ പ്രകടനം പോലുമുണ്ടായി.

കശ്മീരിനെ ഹിന്ദുസ്താനാക്കും, തിരിച്ചുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മുസാഫറാബാദില്‍ ജനങ്ങള്‍ പാക് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദവും 355 എ യും റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചതുമുതല്‍ പാകിസ്താന്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടാന്‍ പാകിസ്താനായിട്ടില്ല.

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിലാപാട് മാറ്റുകയായിരുന്നു. കശ്മീര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നമാണെന്നും ഇതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയത്.

ചൈന മാത്രമാണ് പാകിസ്താന്റെ നിലപാടിന് അല്‍പമെങ്കിലുംപിന്തുണ നല്‍കിയത്. യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ പിന്തുണ നേടാനുള്ള പാകിസ്താന്റെ ശ്രമവും പരാജയപ്പെട്ടിരുന്നു.

ഓഗസ്റ്റ് 30നായിരുന്നു ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി കശ്മീര്‍ മണിക്കൂര്‍ ആചരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് പാകിസ്താനിലെങ്ങും സൈറണ്‍ മുഴങ്ങുകയും ഗതാഗതവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും സൈനികരും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് പാക് പൗരന്‍മാര്‍ തള്ളിക്കളഞ്ഞതോടെ പരിപാടി പരാജയമായി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (23 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends