ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം

രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിനെ തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ചത്. ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി വീഡിയോ സന്ദേശം പുറത്തുവിട്ട് മോഹന്‍ലാല്‍. തന്റെ സിനിമകളിലെ ലഹരിക്കെതിരായ സംഭാഷണങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ സിനിമയില്‍ പറഞ്ഞ നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന താക്കീത് യഥാര്‍ഥ ജീവിതത്തിലും ആവര്‍ത്തിച്ചുപറയുകയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ വ്യക്തമാക്കി.
'ഞാന്‍ രണ്ടുവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടില്‍. പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി ഞാന്‍ നിങ്ങളോട് പറയുകയാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്‌നേഹപൂര്‍വം പറയുകയാണ്, പ്ലീസ് നിര്‍ത്തിക്കോളൂ,
കേരള പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്. നിങ്ങള്‍ക്കിനി മാപ്പില്ല. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടില്‍ ഞാനും തൂഫാന്‍ വാരിയറാണ്. നമുക്കൊന്നിച്ച് ലഹരി മാഫിയയുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈ കോര്‍ക്കാം. ആല അ ഒലൃീ, ടമ്യ ചീ ഠീ ഉൃൗഴ.െ' മോഹന്‍ലാല്‍ പറയുന്നു. തന്റെ ഹിറ്റ് ചിത്രങ്ങളിലെ ആളെക്കൊല്ലി, ഈ പണി സ്റ്റീഫന്‍ ചെയ്യില്ല നീയും ചെയ്യില്ല തുടങ്ങിയ ഡയലോഗുകളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















