Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

01 JULY 2026 01:51 PM IST
മലയാളി വാര്‍ത്ത

സിനിമാ നാടക സംവിധായികയും നടിയുമായ വിജയ മേത്ത അന്തരിച്ചു. 92 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള 'രംഗായന്‍' എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി.

മുതിര്‍ന്ന നടി ദുര്‍ഗ്ഗ ഖോട്ടെയുടെ മകന്‍ ഹരിന്‍ ഖോട്ടെയായിരുന്നു വിജയ മേത്തയുടെ ആദ്യ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണശേഷം ഫറൂഖ് മേത്തയെ വിവാഹം കഴിച്ചു. വിജയ മേത്തയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിജയ മേത്ത കലാരംഗത്തിന് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, സിനിമാ പ്രവര്‍ത്തകരായ അനുപം ഖേര്‍, ശബാന ആസ്മി എന്നിവരും അനുശോചനം അറിയിച്ചു.

1984ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2006ല്‍ അമോല്‍ പലേക്കറുടെ ക്വസ്റ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

വിജയ മേത്ത സംവിധാനംചെയ്ത രണ്ടു ചിത്രങ്ങളിലും നായകന്‍ അനുപം ഖേര്‍ ആയിരുന്നു. തന്റെ 'ബാരിസ്റ്റര്‍' എന്ന നാടകത്തെ ആസ്പദമാക്കി 1985ല്‍ പുറത്തിറക്കിയ 'റാവു സാഹേബ്' എന്ന ചിത്രത്തില്‍ അനുപം ഖേര്‍ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് വിജയ മേത്തയ്ക്ക് വീണ്ടും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അനുപം ഖേറുമായി ഒന്നിച്ച രണ്ടാമത്തെ ചിത്രം 'പെസ്റ്റണ്‍ജി' (1988) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ഒന്നായിരുന്നു. നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, കിരണ്‍ ഖേര്‍ എന്നിവരായിരുന്നു ഇതിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends