യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വിഴിഞ്ഞത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പൊടിയണിവിളി വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യെ ആണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി.
വൈകീട്ട് ഭര്‍തൃപിതാവ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വിഘ്‌നേശ്വരിയെ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഭിലാഷിനെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ചയായിരുന്നു ഇവരുടെ രണ്ടാംവിവാഹ വാര്‍ഷികം.
സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ വിഘേനേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























