മയക്കുമരുന്നുകേസ് ആന്വേഷണം ഗോവയിലേക്ക്

കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ അന്വേഷണ സംഘം ഗോവയിലേക്കു പോകും. യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷമായിരിക്കും ഗോവയിലേക്കു പോകുക. ഗോവയില്‍ ഫ്രെഡി എന്നയാളില്‍നിന്നാണു മയക്കുമരുന്നു ലഭിച്ചതെന്നു പിടിയിലായവര്‍ പോലീസിനു മൊഴിനല്‍കിയ പശ്ചാത്തലത്തിലാണു സംഘം പ്രതികളെയും കൂട്ടി ഗോവയ്ക്കു പോകുന്നത്. ഗോവയിലെ മയക്കുമരുന്നു മാഫിയയുമായി സംഘത്തെ ബന്ധപ്പെടുത്തുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണെ്ടന്നാണു സൂചന.
ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്നു കോടതിയെ സമീപിക്കും. സംഭവം ഉണ്ടായ ദിവസം പിടിയിലായവരെ കൂടാതെ രണ്ടുപേര്‍ കൂടി ഫ്‌ളാറ്റില്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ അവിടെനിന്നു പോയപ്പോള്‍ മയക്കുമരുന്നിന്റെ വലിയ ശേഖരവും മാറ്റിയിരിക്കാമെന്നും പോലീസ് കരുതുന്നു. അന്വേഷണ സംഘം ഫ്‌ളാറ്റില്‍ എത്തുന്നതിനു തൊട്ടുമുന്‍പായി ഇവര്‍ അവിടെനിന്നു കടന്നതായിട്ടാണു സൂചന.
അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തില്‍ എത്തുന്നവരെ നിരീക്ഷിക്കാനുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം നടപടി ആരംഭിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























