ബാര്‍കോഴ: ഒറിജിനല്‍ ഡിസ്‌ക് ഹാജരാക്കണമെന്ന് വിജിലന്‍സ്

ബാര്‍കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജുരമേശിന് നോട്ടീസയക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ പറഞ്ഞു. ബിജു സ്വന്തം ഇഷ്ടപ്രകാരം എഡിറ്റ് ചെയ്ത ഡിസ്‌കിന് നിയമസാധുതയില്ല. അതൊരു തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് താന്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് വിന്‍സന്‍ എം.പോള്‍ പറഞ്ഞു. ബാര്‍ കോഴക്കേസുമായി അതിന് ബന്ധമില്ല. തനിക്ക് പകരം ആളെ നിയമിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഒറിജിനല്‍ ഡിസ്‌ക് വിജിലന്‍സ് മുമ്പാകെ ഹാജരാക്കാന്‍ താന്‍ തയാറല്ലെന്ന് ബിജു രമേശ് പറഞ്ഞു. കോടതിക്ക് മുമ്പിലോ കേന്ദ്രഅന്വേഷണ ഏജന്‍സിക്ക് മുമ്പിലോ അത് ഹാജരാക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ടരമണിക്കൂറുള്ള ശബ്ദരേഖയാണ് ബിജുരമേശ് വിജിലന്‍സിന് കൈമാറിയിരുന്നത്. പതിനാറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് തന്റെ കൈവശമുള്ളതെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























