എം.വി. ജയരാജന്‍ പൂജപ്പുരയില്‍ പിള്ള കഴിഞ്ഞ മുറിയില്‍

സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിനോട് ചേര്‍ന്നുള്ള പ്രത്യേക സെല്ലിലാണു ജയരാജനെ പാര്‍പ്പിച്ചിരിക്കുന്നത്. കട്ടിലും ഫാനും അനുവദിച്ചിട്ടുണ്ട്. നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐജി ലക്ഷ്മണ, ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ കഴിഞ്ഞിരുന്ന സെല്‍ മുറിയാണ് ജയരാജനും നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി ശിക്ഷിച്ച സിപിഎം നേതാവ് എം.വി. ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. രാവിലെ ഹൈക്കോടതി രജിസ്ട്രാറുടെ മുന്‍പില്‍ അദ്ദേഹം കീഴടങ്ങി യിരുന്നു.
ന്യായാധിപന്മാരെ ശുംഭന്‍ എന്നു പരാമര്‍ശിച്ചു വിവാദ പ്രസംഗം നടത്തിയ ജയരാജനെ നേരത്തേ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. എന്നാല്‍, തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറാകാതിരുന്ന ജയരാജന്‍ കുറ്റക്കാരന്‍ തന്നെയാണെന്നു സുപ്രീംകോടതി വിധിക്കുകയും ശിക്ഷ നാലാഴ്ചത്തെ തടവായി കുറയ്ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























