Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ്, ബാര്‍ മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

04 FEBRUARY 2015 07:46 AM IST
മലയാളി വാര്‍ത്ത.

ബാര്‍ മുതലാളിമാരുടെ കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌മെന്റെ ബാര്‍ മുതലാളിമാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.എലഗന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബാറുകളിലടക്കം 25 കേന്ദ്രങ്ങളിലാണ് റെയ്ഡ്. എലഗന്‍സ് ഉടമകളുടെയും പങ്കാളികളുടെയും മാനേജര്‍മാരുടെയും വീടുകളിലും ഫഌറ്റുകളിലും എന്‍ഫോഴ്‌സ്‌മെന്റെ അധികൃതര്‍ റെയ്ഡ് നടത്തി. അതോടൊപ്പം കൊല്ലത്തെ വ്യവസായി സുനില്‍സ്വാമിയുടെ വീട്ടിലും റെയ്ഡുണ്ടായിരുന്നു.ബാര്‍ ആരോപണത്തില്‍ പെട്ട മന്ത്രി കെഎം മാണിയ്‌ക്കെതിരെ ലോകായുക്ത തെളിവില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബാര്‍ മുതലാളിമാരുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്.
ഇന്നലെ വൈകിട്ട് ആറിന് എറണാകുളം കോട്ടയം ജില്ലകളിലെ എലഗന്‍സ് ബാറുകളിലും ഉടമകളുടെ വീടുകളിലും ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, എറണാകുളം ജില്ലയില്‍ അങ്കമാലി, കറുകുറ്റി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലുള്ള എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലായിരുന്നു റെയ്ഡ്. തൃപ്പൂണിത്തുറയിലെ രണ്ട് ആഡംബര ഫഌറ്റുകള്‍, അങ്കമാലിയിലെ വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു. എലഗന്‍സ് ബാര്‍ ഉടമ ബിനോയിയുടെ പാലായിലുമുള്ള വീടുകളിലും റെയ്ഡ് നടത്തി.
ആദായനികുതി വകുപ്പ്, സെയില്‍ ടാക്‌സ് വിഭാഗങ്ങള്‍ സംയുക്തമായാണു പരിശോധിക്കുന്നത്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണു വിവരം. അഞ്ച് ഉദ്യോഗസ്ഥര്‍ വീതമുള്ള രണ്ടു സംഘങ്ങളായിട്ടാണ് പരിശോധന. ബാറുകളില്‍ പത്തംഗസംഘമാണ് പരിശോധന നടത്തുന്നത്. പൂട്ടിയ 418 ബാറുകള്‍ തുറന്നു നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണമാണ് റെയ്ഡിനാധാരം. എലഗന്‍സ് ഗ്രൂപ്പിന് അഞ്ചു ജില്ലകളിലായി ഒമ്പതു ബാറുകളാണുള്ളത്.
അങ്കമാലിയില്‍ കള്ള്ഷാപ്പുകള്‍ ലേലത്തിനെടുത്തു നടത്തിയിരുന്ന ബിനോയിയും സംഘവും ആദ്യബാര്‍ ആരംഭിച്ചത് കറുകുറ്റിയിലാണ്. തുടര്‍ന്ന് ഏഴുകൊല്ലത്തിനുള്ളിലാണ് എലഗന്‍സ് ഗ്രൂപ്പ് ഒമ്പതു ബാറുകള്‍ സ്വന്തമാക്കിയത്. ചെറിയ കാലയളവിനുള്ളില്‍ കോടിക്കണക്കിനു രൂപ വരുന്ന ബാറുകള്‍ കെട്ടിപ്പൊക്കിയതും മന്ത്രി മാണിക്കുകോഴ നല്‍കാനുമുള്ള പണവും മറ്റും എവിടെ നിന്നാണു ലഭിച്ചത് എന്നൊക്കെയാണ് അന്വേഷിക്കുന്നത്.
സര്‍ക്കാര്‍ മദ്യനയം രൂപികരിച്ച് 418 ബാറുകള്‍ പൂട്ടിയപ്പോള്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ബാറിനുമാത്രമാണു താഴു വീണത്. ഫോര്‍ സ്റ്റാര്‍ പദവിയുള്ള എലഗന്‍സിന്റെ എട്ടു ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ കോടികള്‍ ലാഭമുണ്ടാക്കിയ എലഗന്‍സ് ഉടമകള്‍ പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനാണ് കോഴ കൈമാറിയതെന്നാണു പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (37 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (52 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends