Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദേശീയ ഗെയിംസ്; ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ മന്ത്രിക്ക് കടുത്ത അതൃപ്തി

04 FEBRUARY 2015 11:04 AM IST
മലയാളി വാര്‍ത്ത.

ലാലിസത്തിന്റെ വിവാദം തീരും മുമ്പേ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി. ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ പ്രസ്താവനയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കടുത്ത അതൃപ്തി. സര്‍ക്കാരിന്റെ അഭിപ്രായം താനാണ് പറയേണ്ടതെന്ന് മന്ത്രി തുറന്നടിച്ചു. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെയും അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എത്തിയതോടെ രംഗം കൊഴുത്തു. 
ഉദ്ഘാടനച്ചടങ്ങില്‍ പിഴവുകളുണ്ടായിട്ടുണ്ടെങ്കില്‍ സമാപനച്ചടങ്ങില്‍ അതു സംഭവിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുക മാത്രമാണു ചീഫ് സെക്രട്ടറി ചെയ്തതെന്നാണു മനസ്സിലാകുന്നതെന്നു ചെന്നിത്തല പറഞ്ഞു.ഗെയിംസ് സംഘാടനത്തിലെ പാളിച്ചകള്‍ തിരുത്തി മുന്നോട്ടുപോകാനും ബോധപൂര്‍വം പിഴവു വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. മേളയുടെ ഉദ്ഘാടനത്തിനായി 15 കോടി തീരുമാനിച്ചത് ഗെയിംസ് സെക്രട്ടേറിയറ്റല്ല സര്‍ക്കാരാണെന്ന് വ്യക്തമാക്കി ഗെയിംസ് സിഇഒ. ജേക്കബ്ബ് പുന്നൂസും പറഞ്ഞതും മന്ത്രിയെ ചൊടിപ്പിച്ചു.

ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലെ അനുഭവ സമ്പത്തുമായി ദേശീയ ഗെയിംസിനെ നേരെയാക്കാന്‍ ജിജി തോംസണ്‍ ഇന്നലെയാണ് ഉന്നതതല യോഗം വിളിച്ചത്. അതിന് ശേഷമാണ് ഗെയിംസിനെ വിമര്‍ശിച്ചത്. ഓണാഘോഷം നടത്തുന്നതു പോലെയാണ് ഗെയിംസ് നടത്തുന്നതെന്നായിരുന്നു പരാതി. മാദ്ധ്യമങ്ങളോടും പരസ്യമായി ചിലത് പറഞ്ഞു. ഇതാണ് കായിക മന്ത്രിയെ ക്ഷോഭിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അസന്തുഷ്ടി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുമുണ്ട്.
കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ വിവാദത്തില്‍ മുങ്ങിയതോടെയാണ് സ്ഥിതി വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ചീഫ് സെക്രട്ടറി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്..അനാവശ്യച്ചെലവ് ഒഴിവാക്കണമായിരുന്നു. ഉദ്ഘാടനത്തിന് ചെലവാക്കിയ തുക വളരെ കൂടുതലാണ്. സമാപനച്ചടങ്ങില്‍ പോരായ്മ ഒഴിവാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കും. ചെലവ് നിയന്ത്രിക്കാനും കണക്ക് സുതാര്യമാക്കാനും കായിക മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും യോഗത്തിനുശേഷം ചീഫ് സെക്രട്ടറി അറിയിച്ചു.
 ഉദ്ഘാടനച്ചടങ്ങിലെ പിഴവിന്റെയും ധൂര്‍ത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നു പറഞ്ഞ മന്ത്രി, ഗെയിംസുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (12 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends