Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

റെയ്ഡിനെ പേടിച്ച് ബാറുടമകള്‍, ബാര്‍ ഓണേഴ്‌സ് അസോസിയേഷനില്‍ ഭിന്നത

04 FEBRUARY 2015 11:34 AM IST
മലയാളി വാര്‍ത്ത.

ബാറുമുതലാളിമാരെല്ലാം ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. തനിക്ക് 2000കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഒരു മുതലാളി ചാനലിലൂടെ വീമ്പടിച്ചതിന് കണക്കുപറയാനാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥാര്‍ ടിയാനോട് പറഞ്ഞിരിക്കുന്നത്. ചാനലില്‍ സ്ഥിരം അഭിപ്രായ, ആരോപണ തൊഴിലാളിയായ ഈ മുതലാളി മറ്റു ബാറുമുതലാളിമാര്‍ക്കുകൂടി പാരയാവുകയാണ് ചുരുക്കത്തില്‍. ആരുമായി സംസാരിച്ചാലും റിക്കോഡ് ചെയ്തു ആപ്പിലാക്കുന്നതാണ് ഈ മുതലാളിയുടെ തമാശ. ഈ തമാശ ചാനലുകാര്‍ ലൈവായി കാണിച്ചു. തനിക്ക് 2000കോടിയുടെ സ്വത്ത്. കൊള്ളാലോ എങ്കില്‍ പിന്നെ ഇതിനെല്ലാം ടാക്‌സ് അടക്കുന്നുണ്ടോ എന്ന് ആദായ നികുതി വകുപ്പ് അന്വേഷിച്ചു. ഇല്ലെന്നാണ് അവര്‍ക്ക് കിട്ടിയ സൂചന. അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന അവസ്ഥ.
വരുമാനത്തിനുള്ള നികുതിക്ക് അപ്പുറം വെല്‍ത്ത് ടാക്‌സും അടക്കണോ എന്ന പേടിയിലാണ് ടിയാനിപ്പോള്‍.
2000 കോടി രൂപയുടെ ആസ്തിക്ക് ഒരു ശതമാനം എന്ന നിലയില്‍ 20 കോടി രൂപയാണ് വെല്‍ത്ത് ടാക്‌സായി അടയ്‌ക്കേണ്ടത്. ഇത് അടച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പത്തിരട്ടി വരെ അതായത് 200 കോടി രൂപ വരെ പിഴയായി കൊടുക്കേണ്ടി വരും. ഇതിനൊപ്പം പണം കടമായി നല്‍കി എഴുതി വാങ്ങിയ വസ്തുക്കളുമുണ്ട്. ഇതെല്ലാം കടംകൊടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത്തരം ക്രമക്കേടുകള്‍ക്കെല്ലാം മറുപടി പറയേണ്ട അവസ്ഥയിലാണ് ഇയാള്‍.
ചുരുക്കിപ്പറഞ്ഞാന്‍ മാണിയ്ക്ക് 20 കോടി കൊടുത്തെന്നുപറയുന്ന ഇയാള്‍ 200കോടി ഗവണ്‍മെന്റിന് കൊടുക്കാന്‍ പോകുന്നു. പണികിട്ടി ആശാനേ.. 200കോടി പോയി. ഇതിനൊപ്പമാണ് ബാറുടമകള്‍ക്കിടയിലെ ഒറ്റപ്പെടല്‍. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ടിയാന്‍ നടത്തിയ നീക്കങ്ങള്‍ എല്ലാ ബാറുടമകളേയും ദോഷമായി ബാധിച്ചിട്ടുണ്ട്.
ടിയാന്‍ കാരണം ബാക്കിബാറുകാരും ആസ്തികുറയ്ക്കാനുള്ള ഓട്ടത്തിലാണ്. അവസാനം ജയിലില്‍ പോകുമോ എന്ന പേടിയിലാണ് എല്ലാവരും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബാര്‍ കോഴയില്‍ സിബിഐ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശയും നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയ സുനില്‍ സ്വാമിക്കും എലഗന്‍സ്് ഗ്രൂപ്പിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് ടിയാന്‍ ആരോപിച്ചിരുന്നു. കണക്കില്‍പെടാത്ത സ്വത്ത് കൈവശമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സുനില്‍ സ്വാമിയുടെ ചെന്നൈയിലെ ഓഫീസിലും കൊല്ലത്തെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കോഴ നല്‍കിയെന്ന് പറയപ്പെടുന്ന തുകയുടെ സ്രോതസ് കണ്ടെത്തുകയും കൈമാറിയത് എങ്ങനെയെന്നുമുള്ള വിവരങ്ങളാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതെന്നാണ് സൂചന. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്താല്‍ എല്ലാം പറയേണ്ടി വരുമെന്ന ഭയവും ബാറുടമകള്‍ക്ക് ഉണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിജിലന്‍സ് ചോദ്യം ചെയ്ത മയം അവിടെ ലഭിക്കില്ല. ആരെല്ലാം എന്തെല്ലാം പറയുമെന്ന് ആര്‍ക്കും ഉറപ്പില്ല. ഇതെല്ലാം ഉണ്ടാക്കിയത് ടിയാന്റെ തെറ്റായ നീക്കങ്ങളാണെന്നാണ് വിമര്‍ശനം. ധനമന്ത്രി കെഎം മാണിക്ക് എതിരായുള്ള വ്യക്തിപരമായ ടിയാന്റെ വൈരാഗ്യം ബാറുടമകള്‍ക്കാണ് പാരയായത്.
ടിയാന്റെ എടുത്തുചാട്ടമാണെന്നാണ് ബാറുടമകളില്‍ ഭൂരി ഭാഗത്തിന്റേയും നിലപാട്. വളരെ എളുപ്പത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നം ടിയാന്‍ സങ്കീര്‍ണ്ണമാക്കിയെന്നാണ് ആക്ഷേപം. കോഴ വാങ്ങുന്നതും കൊടുക്കുന്നതും ഒരു പോലെ തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് നടത്തിയ ടിയാന്റെ നീക്കങ്ങള്‍ അതിരുവിട്ടെന്ന അഭിപ്രായം ബാറുടമകള്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (12 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends