തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, പടവെട്ടാന്‍ തയ്യാറായി മന്ത്രി

ഗെയിംസിന്റെ പേരില്‍ ഉയരുന്നവിവാദങ്ങളുടെ പേരില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കായിക മന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിക്കുന്ന നടപടികള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും അമര്‍ഷത്തിനിടയാക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുവാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരാമര്‍ശത്തിനെതിരെ തിരുവഞ്ചൂര്‍ രംഗത്ത് വന്നിരിന്നു. മുഖ്യമന്ത്രിയോട് തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. എന്നാല്‍ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് കൊണ്ട് ആഭ്യന്ത മന്ത്രി രംഗത്ത് വന്നു. ഇതെ തന്നെ തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി എന്നതിന് തെളിവാണ്. ഇന്ന് നടക്കുന്ന മന്ത്രി സഭായോഗത്തിലും ചീഫ് സെക്രട്ടറിയുടെ പരാമര്‍ശവും തിരുവഞ്ചൂരിന്റെ പരാതിയും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ആരോടും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഒറ്റയാന്‍ പോക്കാണ് തിരുവഞ്ചൂര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്കെതിരെ തിരുവഞ്ചൂര്‍ രംഗത്തുവന്നതും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ജിജി തോംസണ് ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് പറയാന്‍ അവകാശമുണ്ട്. തിരുവഞ്ചൂര്‍ ചീഫ്‌സെക്രട്ടറിക്കെതിരെ തിരിഞ്ഞിത് ഇക്കാര്യത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് അഭിപ്രായം. എന്തായാലും വിമര്‍ശനം കോണ്‍ഗ്രസില്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. ലാലിസം പരിപാടിക്ക് നല്‍കിയ പണം തിരികെ കൊടുക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. പണം തിരികെ വാങ്ങണോ എന്നകാര്യത്തില്‍ തീരുമാനമുണ്ടാകും. മിക്കവാറും വാങ്ങണ്ട എന്ന തീരുമാനത്തിലെത്താനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























