ലാലിസത്തിന്റെ പണം തിരിച്ച് വാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ ധാരണ, ജിജി തോംസണിനെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഗെയിംസില്‍ എറെ വിവാദങ്ങളുണ്ടാക്കിയ ലാലിസത്തിന്റെ പണം തിരികെ വാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ ധാരണയായി. എന്നാല്‍ ഗെയിംസിന്റെ സംഘാടനത്തെ കുറിച്ച് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിനെ മന്ത്രിസഭായോഗത്തില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗെയിംസ് നടത്തിപ്പിനെ വിമര്‍ശിച്ച ജിജി തോംസണിനെ പരസ്യമായി ശാസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിജി തോംസണിന്റെ നിലപാട് അസ്വീകാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പ്രസ്താവന അതിരുകടന്നതായി പോയെന്ന് മറ്റു മന്ത്രിമാരും അഭിപ്രായപ്പെട്ടു. ഗെയിംസില്‍ വന്‍ അഴിമതിയാണ് നടക്കുന്നുവെന്ന സന്ദേശമാണ് ജിജി തോംസണിന്റെ പ്രസ്താവന നല്‍കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സംഘാടനത്തെ കുറിച്ചോ മറ്റോ അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നെങ്കില്‍ വകുപ്പ് മന്ത്രിയായ തന്നെയോ അല്ലെങ്കില്‍ മുഖ്യമന്ത്രിയെയോ അറിയിക്കാമായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തി നാണക്കേട് ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ചീഫ് സെക്രട്ടറിയുടെ പ്രസ്താവന ഗെയിംസിനു മാത്രമല്ല സര്‍ക്കാരിനൊന്നാകെ ക്ഷീണമായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജിജി തോംസണ്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഡല്‍ഹിയിലെ പ്രവര്‍ത്തനശൈലിയില്‍ നല്ല ഉദ്ദേശത്തോടെ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ജിജി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും തയ്യാറായില്ല. തുടര്‍ന്ന് ജിജി തോംസണ്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























