ദേശീയ ഗെയിംസ്: അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ബാലകൃഷ്ണപിള്ള, അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍

ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ബാര്‍ കോഴയിലെ ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഗെയിംസിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒഴിഞ്ഞുമാറാനാവില്ല. അഴിമതി ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം.
മോഹന്‍ലാലിന്റെ കൈയില്‍ നിന്ന് തുക തിരിച്ചു വാങ്ങാന്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല. സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ തുക ആര് തന്നാലും അത് തിരിച്ചു വാങ്ങുക തന്നെ വേണമെന്നും പിള്ള പറഞ്ഞു.
ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ അപമാനിക്കരുത്. നാറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്ന പാഠം ഈ സംഭവത്തില്‍ നിന്ന് മോഹന്‍ലാല്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പിള്ള വ്യക്തമാക്കി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ പറഞ്ഞു. സ്ഥാനമാനങ്ങളെക്കാള്‍ വലുതാണ് സത്യം പറയുക എന്നത്. തിരുവനന്തപുരം ടെന്നീസ് ക്‌ളബ്ബില്‍ എത്ര ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം ഉണ്ടെന്ന് അന്വേഷിക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























