15 ദിവസത്തേക്ക് വോളന്റിയര്‍മാര്‍ക്ക് ഒരേ ഒരു ടീ ഷര്‍ട്ട് മാത്രം, ദേശീയ ഗെയിംസ് അധികൃതര്‍ വോളന്റിയര്‍മാരെ അവഗണിക്കുന്നു

ദേശീയ ഗെയിംസ് തുടങ്ങിയതോടെ ആകെ പ്രശ്‌നങ്ങള്‍ തന്നെ. പ്രധാനമായി അവതാളത്തിലായിരിക്കുന്നത് ദേശീയ ഗെയിംസ് നടത്തിപ്പിനായി രാപകല്‍ ഓടിനടക്കുന്ന വോളന്റിയര്‍മാരാണ്. വോളന്റയിര്‍മാര്‍ക്ക് പറഞ്ഞ് തീരാന്‍ പറ്റാത്ത പരാതികളും പരിഭവങ്ങളുമാണുളളത്. എന്നാല്‍ ആര് കേള്‍ക്കാന്‍ ഇവരുടെ പരാതികള്‍. ദേശീയ ഗെയിംസ് അധികൃതര്‍ പരാതി കേള്‍ക്കാന്‍ പോലും നില്‍ക്കുന്നില്ല. പതിനഞ്ച് ദിവസവും ഞങ്ങള്‍ ഈ ടീഷര്‍ട്ട് തന്നെ ഇടണം. നാറില്ലേ.എന്നും രാത്രി അലക്കിയിട്ട് രാവിലെക്ക് ഉണക്കി വീണ്ടും ഇടണം. എന്തൊരു കഷ്ടപാടാണെന്ന് അറിയാമോ? രാപകല്‍ അദ്ധ്വാനിക്കുന്ന വോളന്റിയര്‍മാരാണ് ഇങ്ങനെ പറയുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും ഓരേ ടീ ഷര്‍ട്ടും തൊപ്പിയും തന്നെയാണ് ധരിക്കുന്നത്. വിവിധ കോളെജുകളിലെ വിദ്യാര്‍ത്ഥികളെയാണ് വോളന്റിയര്‍മാരായി നിയോഗിച്ചിരി്ക്കുന്നത്.
ഇവരെ തിരഞ്ഞെടുത്തപ്പോള്‍ നിരവധി ഓഫറുകളാണ് അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇവരുടെ പരാതി കേള്‍ക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. രണ്ട് ടീഷര്‍ട്ട്, രണ്ട് ട്രാക്ക് സ്യൂട്ട്, ഒരു ജോഡി ഷൂസ്, ഒരു ജോഡി സോക്‌സ്, തൊപ്പി അങ്ങനെ പലതരം സാധനങ്ങളാണ് ഓഫര്‍ ചെയ്തിരുന്നത്. ഇതില്‍ ഇതുവരെയും ഇവര്‍ക്ക് കിട്ടിയതില്‍ ഒരു ടീഷര്‍ട്ടും തൊപ്പിയും മാത്രം. ചുമതലയേല്‍പ്പിക്കപ്പെട്ട സ്ഥലങ്ങളില്‍ എന്നും രാവിലെ വാഹനത്തില്‍ കൊ്ണ്ട് വിടുകയും രാത്രി തിരിച്ച് വീടുകളില്‍ എത്തിക്കുകയും ചെയ്യുമെന്നും ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അതും വെറും വാഗ്ദാനമായി മാറി. പെണ്‍കുട്ടികളുടെ കാര്യമാണ് വളരെ കഷ്ടം. രാത്രിയില്‍ വൈകിയിട്ടും കാണാതാകുമ്പോള്‍ വേവലാതി മാതാപിതാക്കള്‍ക്കാണ്. ദേശീയ ഗെയിംസ് ഇനി തീരാന്‍ 10 ദിവസം കൂടി. അധികൃതരുടെ അവഗണന വോളന്റിയര്‍മാര്‍ ഇനിയും 10 ദിവസം കൂടി സഹിക്കേണ്ടി വരും. വോളന്റിയര്‍മാരും മനുഷ്യരാണെന്ന് ദേശീയ ഗെയിംസ് അധികൃതര്‍ ഒന്നോര്‍ക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























