ദേശീയ ഗെയിംസ്: കരിമരുന്നു പ്രയോഗത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം

ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ നടത്തിയ കരിമരുന്നു പ്രയോഗത്തിലെ അഴിമതിയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള ഫയര്‍വര്‍ക്‌സ് ലൈസന്‍സീസ് ആന്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍-ഐഎന്‍ടിയുസി പ്രസിഡന്റ് അഡ്വ. ജി. സുബോധനന്‍ ആവശ്യപ്പെട്ടു. ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചതായി കണക്കില്‍ പറയുന്ന കരിമരുന്നു പ്രയോഗത്തിനായി പരമാവധി 15 ലക്ഷം രൂപയുടെ സാധനം മാത്രമേ ഉപയോഗിച്ചിട്ടുണ്ടാകൂ. കൊല്ലത്ത് ആശ്രാമത്ത് 20 ലക്ഷം രൂപ ചെലവില്‍ കരിമരുന്നുപ്രയോഗം നടത്തിയപ്പോള്‍ മൂന്നര മണിക്കൂറാണ് നീണ്ട് നിന്നത്.
തെങ്കാശി കലാകാരന്മാരെന്ന പേരില്‍ ആരെയാണ് ഇറക്കുമതി ചെയ്തതെന്നു കണ്ടെത്തണം. കേരളത്തില്‍ മികച്ച കലാകാരന്മാരുള്ളപ്പോള്‍ പുറത്തുനിന്നെന്ന പേരില്‍ ആളെ ഇറക്കിയത് അഴിമതി നടത്താനാണ്.
കഴിഞ്ഞ ഓണക്കാലത്ത് ശോഭനയുടെ നൃത്തത്തിന് ടൂറിസം വകുപ്പ് നാലു ലക്ഷം രൂപയാണ് നല്‍കിയത്. നാലു മാസം കഴിഞ്ഞപ്പോള്‍ അവരുടെ നൃത്തത്തിന് 20 ലക്ഷം രൂപ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























