Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ചീഫ് സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃണന്‍, പിഴവുണ്ടങ്കില്‍ ഇയാള് നടത്തട്ടെയന്നും മന്ത്രി

05 FEBRUARY 2015 08:48 AM IST
മലയാളി വാര്‍ത്ത.

മന്ത്രിസഭായോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെത്തിയ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരേ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. സമയം രാവില 8.5ം മുഖ്യമന്ത്രി ഓഫീസില്‍ ചീഫ് സെക്രട്ടറിയുമായി പതിവ് ചര്‍ച്ച നടത്തുന്നു. ഇതിനിടയില്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കറിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താന്‍ ഗെയിംസിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുകയാണെന്ന് അറിയിച്ചു. തന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെങ്കില്‍ മേള ഇയാള് നടത്തട്ടെയെന്ന് മന്ത്രി ചീഫ് സെക്രട്ടറിയെ ചൂണ്ടിപറഞ്ഞു.
വിശ്രമമില്ലാതെ ഗെയിംസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് താന്‍. അതു വിജയിപ്പിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിനിടെ ഒരുദിവസം പെട്ടെന്നൊരാള്‍ വന്ന് കുറ്റപ്പെടുത്തിയാല്‍ അംഗീകരിക്കാനാകില്ല. വിവാദങ്ങള്‍ കെട്ടടങ്ങിവരുമ്പോള്‍ വീണ്ടും വിവാദമുണ്ടാക്കുകയാണു ചീഫ് സെക്രട്ടറി ചെയ്തത്. പ്രതിപക്ഷകക്ഷികള്‍പോലും ആരോപണങ്ങള്‍ അവസാനിപ്പിച്ച ഘട്ടത്തിലാണി ഇയാളുടെ കുറ്റപ്പെടുത്തല്‍. ഇങ്ങനെ മുന്നോട്ടുപോകാന്‍ തനിക്കു താല്‍പര്യമില്ലെന്നും തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ പൊട്ടിത്തെറിച്ചു. സംഭവമറിഞ്ഞ് മറ്റു ചില മന്ത്രിമാരും മുഖ്യമന്ത്രിയുടെ കാബിനിലെത്തി തിരുവഞ്ചൂരിനെ ആശ്വസിപ്പിച്ചു. ചീഫ് സെക്രട്ടറിയെ ശാസിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്കു മുന്നില്‍ ക്ഷുഭിതനായ തിരുവഞ്ചൂരിന്റെ ആവശ്യം. എന്നാല്‍ തിരുവഞ്ചൂരിനെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കി.
ദേശീയ ഗെയിംസ് സംഘാടനത്തില്‍ പിഴവുണ്ടെന്നു മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച ചീഫ് സെക്രട്ടറി ജിജി തോംസണു മന്ത്രിസഭായോഗം രൂക്ഷമായി വിമര്‍ശിച്ചു. ഗെയിംസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയ തിരുവഞ്ചൂര്‍, തന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെങ്കില്‍ മേള ചീഫ് സെക്രട്ടറി നടത്തട്ടെയെന്നു തുറന്നടിച്ചു. കാബിനിലെത്തിയ മറ്റു മന്ത്രിമാരും മുഖ്യമന്ത്രിയും ചേര്‍ന്ന് തിരുവഞ്ചൂരിനെ അനുനയിപ്പിച്ച് രാജിയില്‍നിന്നു പിന്തിരിപ്പിച്ചു. തുടര്‍ന്നു നടന്ന മന്ത്രിസഭായോഗത്തില്‍ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയ ചീഫ് സെക്രട്ടറി തെറ്റ് ഏറ്റുപറഞ്ഞതോടെയാണു പ്രശ്‌നം അവസാനിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതിനു മന്ത്രിസഭായോഗം തുടങ്ങുന്നതിനു മുമ്പ് നാടകീയസംഭവങ്ങള്‍ക്കാണു മുഖ്യമന്ത്രിയുടെ ഓഫീസ് സാക്ഷ്യം വഹിച്ചത്. ചീഫ് സെക്രട്ടറിയുടെ നിലപാടിനെ മന്ത്രിമാര്‍ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണു തിരുവഞ്ചൂരിന്റേതെന്ന് അഭിനന്ദിച്ചു. തുടര്‍ന്നു സംസാരിച്ച ചീഫ് സെക്രട്ടറി, മാധ്യമങ്ങള്‍ക്കു മുന്നില്‍ വിമര്‍ശനം നടത്തിയതു മനഃപൂര്‍വമല്ലെന്നു വ്യക്തമാക്കി. തന്റെ നടപടി തെറ്റാണെന്നു ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends