സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതികൂട്ടിലാക്കി ഷിബു ബേബി ജോൺ ഉയർത്തിയ ആരോപണങ്ങളിൽ സി പി എമ്മിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായി സൂചന

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതികൂട്ടിലാക്കി ഷിബു ബേബി ജോൺ ഉയർത്തിയ ആരോപണങ്ങളിൽ സി പി എമ്മിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായി സൂചന. പാലാ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു ആരോപണം ഉയർന്നിട്ടും ഉന്നതർ ഇടപെട്ട് ഒതുക്കിയിരുന്നു. തുടർന്ന് ഷിബു ബേബി ജോൺ തന്റെ ഫെയ്സ് ബുക്കിലൂടെ ഇക്കാര്യം വെളിപ്പെട്ടുത്തുകയായിരുന്നു. മാണി സി കാപ്പന് എതിരായ എല്ലാ തെളിവുകളും ഷിബു ബേബി ജോണിന്റെ കൈയിലുണ്ട്.
മാണി സി കാപ്പന്റെയും കോടിയേരിയുടെയും സുഹ്യത്തുക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഷിബു ബേബി ജോൺ അന്ന് ആരോപണത്തിൽ നിന്നും പിൻമാറിയത്. മാണി സി കാപ്പൻ പാലായിൽ നിന്നും ജയിക്കില്ലെന്നാണ് ഷിബു ബേബി ജോൺ ഉൾപ്പെടെമുള്ളവർ വിശ്വസിച്ചിരുന്നത്. അതു കൊണ്ടു കൂടിയാണ് ആരോപണം കടുപ്പിക്കാതിരുന്നത്. എന്നാൽ മാണി സി കാപ്പൻ ജയിച്ചതോടെ ഷിബു ബേബി ജോൺ രംഗത്തിറങ്ങി. ഷിബുവിനെ ഒതുക്കാൻ കോടിയേരിക്ക് കഴിഞ്ഞതുമില്ല.
സി പി എമ്മിലെ ചില നേതാക്കളുമായി ഷിബു അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അടുത്ത കാലത്ത് കോടിയേരിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്ന സാഹചര്യമുണ്ട്. മകന്റെ പിതൃത്വ വിവാദം ഒരു വിധം അവസാനിച്ചപ്പോഴാണ് പുതിയ ആരോപണം വന്നത്. ഇതിലും മകനും അച്ഛനും കേന്ദ്ര കഥാപാത്രമായി . മുംബൈ വ്യവസായിയിൽ നിന്നും അച്ഛനും മകനും പണം വാങ്ങിയെന്ന ആരോപണം ശരിയാണെന്ന് സി പി എമ്മിലെ ഒരു വിഭാഗം സമ്മതിക്കുന്നുണ്ട്. കോടിയേരിയുടെ മക്കളുടെ പേരിൽ എന്ത് ആരോപണം വന്നാലും അത് ശരിയാണെന്ന് കേരളം വിശ്വസിക്കും. അതാണ് ശത്രുക്കൾ മുതലെടുക്കുന്നത്.
കോടിയേരി തുടർച്ചയായി പാർട്ടി സെക്രട്ടറിയാകുന്നതിൽ സഖാക്കൾക്ക് കടുത്ത വിരോധമുണ്ട്. കോടിയേരിയെ തകർക്കാനുള്ള നീക്കങ്ങൾ ഒരു ന്യൂനപക്ഷം ആരംഭിച്ചിട്ടുമുണ്ട്. ഇതിൽ സീനിയർ നേതാക്കൾ വരെയുണ്ടെന്നതാണ് അത്ഭുതം. കോടിയേരിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ തന്നെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഓരോ ആരോപണത്തെയും അതിജീവിക്കാൻ ഭാഗ്യത്തിന്റെ സഹായത്തോടെ കോടിയേരിക്ക് കഴിയുന്നുണ്ട്.
അടുത്ത കാലത്ത് കോടിയേരിയുടെ ഇമേജ് വല്ലാതെ നഷ്ടപ്പെട്ടിട്ടുണ്ട്. കോടിയേരിക്കെതിരായ മാധ്യമ വേട്ട അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് വല്ലാത്തൊരു തരം പ്രതിസന്ധിയിലാണ്. മാധ്യമങ്ങൾ കോടിയേരിയെ പ്രതി സ്ഥാനത്ത് നിർത്തുന്നത് കാരണം പലയിടത്തും അദ്ദേഹത്തിന്റെ മുഖം കുനിയുന്നു. ഷിബു ബേബി ജോണിന്റെ ആരോപണവും ഇതേ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























