Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ഷൻ വന്നപ്പോൾ സർക്കാരിന് മറവി രോഗം; സർക്കാർ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ സംസ്ഥാനത്ത് അനുവദിച്ചത് 32 ബാർ ലൈസൻസുകൾ; സംസ്ഥാനത്ത് ബ്രുവറികൾക്ക് ലൈസൻസ് അനുവദിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അത് പൊളിഞ്ഞു

04 OCTOBER 2019 02:46 PM IST
മലയാളി വാര്‍ത്ത

മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രേത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും...

ലോക്സഭാ തെരഞ്ഞടുപ്പും 6 നിയമസഭാ മണ്ഡലങ്ങളിലുള്ള തെരഞ്ഞടുപ്പും നടക്കുന്നതിനിടയിലാണ് കോടികൾ മറിയുന്ന ബാർ ലൈസൻസുകൾ സർക്കാർ അനുവദിച്ചത്. ബാർ ലൈസൻസുകൾ തോന്നിയ മട്ടിൽ അനുവദിച്ചിട്ടും പ്രതിപക്ഷം നിശബ്ദരാണ്. ബാർ ഉടമകൾക്ക് ഇരുപക്ഷത്തും സുഹ്യത്തുക്കൾ ഉള്ളതു കൊണ്ടാണിത്.

2016 ലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വരികളാണ് മുകളിലുള്ളത്. അതേ സർക്കാർ കഴിഞ്ഞ 9 മാസത്തിനിടയിൽ സംസ്ഥാനത്ത് അനുവദിച്ചത് 32 ബാർ ലൈസൻസുകൾ. ഇക്കൊല്ലത്തെ എല്ലാ അപേക്ഷകളും പരിഗണിച്ചു എന്നതാണ് ശരി. ഇക്കൊല്ലം ഇതു വരെ 8 ബീയർ ആന്റ് വൈൻ പാർലമുകൾ അനുവദിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം ബാറുകൾ അനുവദിച്ചത്. ത്രിസ്റ്റാറോ അതിനു മുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കാമെന്നാണ് നയം. എന്നാൽ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കുമെന്നാണ് സർക്കാർ അക്കാലത്ത് പറഞ്ഞത് .

സംസ്ഥാനത്ത് ബ്രുവറികൾക്ക് ലൈസൻസ് അനുവദിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അത് പൊളിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നാണ് പദധതി ഇല്ലാതാക്കിയത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മെത്രാൻമാരെല്ലാം മദ്യവിരുദ്ധരായിരുന്നു. അവരാണ് ബാർക്കോഴ ആരോപണം സൃഷ്ടിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശോഭ കെടുത്തിയത്. ഉമ്മൻചാണ്ടി ബാർലൈസൻസുകളുടെ വിതരണം നിർത്തിയത് തന്നെ മെത്രാൻമാരെ ഭയന്നാണ്. മലങ്കര സഭ അക്കാലത്തുണ്ടാക്കിയ പുകിലുകൾ ചെറുതല്ല. ബിഷപ്പ് സൂസൈപാക്യം പണ്ടേ മദ്യ ലഭ്യതക്ക് എതിരാണ്. അദ്ദേഹം തന്റെ നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ല. സുസൈപാക്യത്തിന് അനാരോഗ്യം ബാധിച്ചതോടെ അദ്ദേഹം നിശബ്ദനായി. ബിഷപ്പ് ഫ്രാങ്കോക്കെതിരെ ആരോപണം ഉയർന്നതോടെയാണ് മെത്രാൻമാർ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ കുറച്ചത്. കൂടുതൽ പറഞ്ഞാൽ അകത്താകുമെന്നറിയാം.

2021 ലെ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് കേരളമെങ്ങും ബാർ അനുവദിക്കാനാണ് സി പി എം നീക്കം. മദ്യലഭ്യതയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി. ബാർ ലൈസൻസുകൾ അനുവദിച്ചാൽ മാത്രമേ സർക്കാരിന് ഇലക്ഷനെ നേരിടാൻ കഴിയുകയുള്ളു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർക്കോഴ ആരോപണം ഉന്നയിച്ചവരെല്ലാം സ്ഥലം വിട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (5 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (31 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (36 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends