പാറ്റൂര്‍ ഭൂമി കൈയേറ്റം: വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സ് ലോകായുക്തക്ക് നല്‍കിയ തുടര്‍റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. എഡിജിപിയുടെ വിശദീകരണ റിപ്പോര്‍ട്ട് ആവശ്യമില്ലാത്തതാണെന്ന് ലോകായുക്ത പറഞ്ഞു. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യമില്ല. റിപ്പോര്‍ട്ടില്‍ പുതുതായി ആരുടെയും പേരില്ല. മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ലോകായുക്ത പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചോരാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിന് എഫ്‌ഐആറിന്റെ പ്രാധാന്യം പോലുമില്ലെന്നും ലോകായുക്ത വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും ലോകായുക്ത നിര്‍ദേശിച്ചു.
വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭരണതലപ്പത്തുള്ള ചില ഉന്നതരുടെ പേരുകളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന റിപ്പോര്‍ട്ടും തെളിവുകളും വിജിലന്‍സ് എ.ഡി.ജി.പി ലോകയുക്തക്ക് നേരത്തെ നല്‍കിയിരുന്നു. 24 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























