Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നതോടെ അമൃതാനന്ദമയി മഠം അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കും

04 OCTOBER 2019 02:14 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നതോടെ അമൃതാനന്ദമയി മഠം അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കും. ഇത് സംബന്ധിച്ച തീരുമാനം എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ കൂട്ടായാണ് തീരുമാനം എടുത്തത്. ധനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച 12 ഫ്‌ലാറ്റുകളാണ് ആലപ്പാട്ട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ മഠം അധികൃതര്‍ക്ക് നോട്ടീസ് നല്‍കും. ഫ്‌ലാറ്റുകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് മഠം അധികൃതരോട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. 2004ലെ സുനാമിയില്‍ പെട്ട് രേഖകള്‍ നഷ്ടമായെന്നാണ് വിശദീകരണം നല്‍കിയത്. അത് തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ഒപൊളിക്കാന്‍ നോട്ടീസ് നല്‍കുന്നത്.

മഠം അധികൃതര്‍ നൂറ് ഏക്കറോളം അനധികൃതമായി വാങ്ങിയ ശേഷം കുറച്ച് ഭൂമി നികത്തിയാണ് ഫഌറ്റുകള്‍ നിര്‍മിച്ചത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിലം നികത്തിയതായി കണ്ടെത്തിയിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ ആശ്രമ ഭൂമി അടക്കം കണ്ടുകെട്ടാനാണ് തഹസില്‍ദാര്‍ നോട്ടീസ് ഏതാനും മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടി, കൈവശം വെച്ചു, മഠത്തിന്റെ ആസ്ഥാനമായ വള്ളിക്കാവിലെ നിര്‍മ്മാാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്, എന്നീകാര്യങ്ങളും തഹസീല്‍ദാര്‍ കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കര്‍ പിടിച്ചെടുക്കാനാണ് തഹസില്‍ദാര്‍ ഉത്തരവിട്ടത്.

നോട്ടീസിന് മറുപടി പോലും നല്‍കാന്‍ മഠം അധികൃതര്‍ കൂട്ടാക്കിയില്ല. കൈവശം വച്ചിരിക്കുന്ന ഭൂമി ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പാട് വില്ലേജിലും പരിസരപ്രദേശങ്ങളിലും അമൃതനാന്ദമയി അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അമൃതപുരിയില്‍ പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ കൈവശം വെയ്ക്കാം എന്നാല്‍ ട്രസ്റ്റിനും മറ്റു സംഘടനകള്‍ക്കും അതില്‍ കൂടുതലാകാം. ആ പരിധിയും ലംഘിച്ചെന്നാണ് തഹസീല്‍ദാറുടെ നോട്ടീസില്‍ പറയുന്നത്.

2004ന് ശേഷം അദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളില്‍ മഠം അധികൃതര്‍ വാങ്ങിയ ഭൂമിയെ കുറിച്ചാണ് റവന്യൂ വിഭാഗം അന്വേഷിച്ചത്. 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളജിന് ഭൂമി വാങ്ങാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠം വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുള്ളതായി കണ്ടെത്തിയിട്ടുണട്്. വിവരാവകാശരേഖ പ്രകാരം ക്ലാപ്പന വില്ലേജില്‍ 2014 ജനുവരിയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് അമൃതാനന്ദമയി മഠത്തിനാണ്. വാങ്ങിയ ചതുപ്പ് നിലം ഉള്‍പ്പെടെ നികത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ആലപ്പാട്ട് പഞ്ചായത്ത് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് നികത്തുകയായിരുന്നു.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (11 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (20 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (42 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends