Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ട് പോയിട്ട് ദിവസങ്ങളായിട്ടും തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കാണാനില്ല

04 OCTOBER 2019 03:32 PM IST
മലയാളി വാര്‍ത്ത

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ട് പോയിട്ട് ദിവസങ്ങളായിട്ടും തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കാണാനില്ല. തെരഞ്ഞെടുപ്പ് പരിപാടികളില്‍ തരൂര്‍ അടക്കമുള്ള നേതാക്കള്‍ എത്താത്തതിനെതിരെ സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണത്തിന് സജീവമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശശി തരൂര്‍ അടക്കമുള്ള പ്രമുഖനേതാക്കള്‍ വരുംദിവസങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്. ഭരണകക്ഷിയായ സി.പി.എമ്മും കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പിയും പണം വാരിക്കോരി നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിന് മുന്നില്‍ യു.ഡി.എഫിന് പിടിച്ച് നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തിലെത്തി ജനങ്ങളോട് രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു.

പാലായില്‍ സംഭവിച്ച വീഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കി വരും ദിവസങ്ങളില്‍ വട്ടിയൂര്‍ക്കാവില്‍ എത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും മോഹന്‍കുമാര്‍ പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പിന് വട്ടിയൂര്‍ക്കാവില്‍ എന്റെ അഭാവം ഒരു വിഷയമായി മാറിയതായി ഏറെ ഞെട്ടലോടെ മനസ്സിലാക്കുന്നെന്ന് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു. പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിന്റെ അദ്ധ്യക്ഷനായി ഡല്‍ഹിയിലും, അതുപോലെ മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭ പാട്ടീലിന്റെ അഭ്യര്‍ഥന മാനിച്ച് ഒരു പരുപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡോറിലായിരുന്നു. രണ്ട് കാര്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഏറ്റെടുത്തതാണെന്നും ട്വീറ്റില്‍ വ്യക്തമാക്കി.

താന്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നുണ്ട്, തുടര്‍ന്ന് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി നാളെ തിരുവനന്തപുരത്തെത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എന്റെ സുഹൃത്തുമായ ഡോ. കെ. മോഹന്‍ കുമാറിനെ ശക്തമായി പിന്തുണയ്ക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ഇതെല്ലാം അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചതാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. മോദി സ്തുതിയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ.മുരളീധരനുമായി വാക്‌പോരില്‍ ഏര്‍പ്പെട്ട് വിവാദത്തിലായ തരൂര്‍ മനപ്പൂര്‍വം പ്രചരണത്തിനെന് എത്തതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം കെ.മുരളീധരന്‍ അടക്കമുള്ള മറ്റ് നേതാക്കള്‍ എത്താത്തതില്‍ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

കെ.മുരളീധരന്‍ എം.പിയായതോടെ പകരം ഐ ഗ്രൂപ്പ് നേതാവ് പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കണമെന്നാണ് അദ്ദേഹം കെ.പി.സി.സിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രാദേശിക നേതാക്കള്‍ കുറുപ്പിനെതിരെ രംഗത്തെത്തുകയായിരുന്നു. സ്വഭാവഗുണമുള്ള ആരെങ്കിലും സ്ഥാനാര്‍ത്ഥിയാക്കി കൂടെ എന്ന് പ്രാദേശിക നേതാക്കള്‍ ഇന്ദിരാഭവനിലെത്തി ഉമ്മന്‍ചാണ്ടിയോട് അടക്കം പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് കെ.പി.സി.സി നേതൃത്വം ഇടപെട്ട് കെ.മോഹന്‍കുമാറിനെ മത്സരിപ്പിക്കാന്‍ തയ്യാറായത്. ഈ തീരുമാനം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും രസിച്ചില്ലെന്നാണ് അറിയുന്നത്. അതിനാലാണ് മുരളീധരന്‍ അടക്കമുള്ള മണ്ഡലത്തില്‍ സ്വാധീനമുള്ളവര്‍ വട്ടിയൂര്‍ക്കാവിലേക്ക് തിരിഞ്ഞ് നോക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. മോഹന്‍കുമാറിനൊപ്പം ഒരുമിച്ച് നിന്നില്ലെങ്കില്‍ പാലായിലെ പാലം വട്ടിയൂര്‍ക്കാവിലേക്കും നീളാനുള്ള സാധ്യത ഏറെയാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (5 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (31 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (36 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends