Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു

04 OCTOBER 2019 03:37 PM IST
മലയാളി വാര്‍ത്ത

എറണാകുളം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള നീക്കം അണിയറയില്‍ നടന്നെങ്കിലും അപ്രതീക്ഷിതമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പാലാ പോട്ടെ കോന്നിയും വട്ടിയൂര്‍ക്കാവും അരൂരും എറണാകുളവും അഞ്ചേശ്വരവും വിജയിക്കാന്‍ നോക്കിയാല്‍ മതി എന്ന രാഷ്ട്രീയതീരുമാനം ഇടതുമുന്നണി കൈക്കൊള്ളുകയായിരുന്നു എന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സര്‍ക്കാര്‍ തല്‍ക്കാലം വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് അറിയുന്നത്. എന്നാല്‍ അതിന് ശേഷം പഴയപോലെ അഡ്ജസ്റ്റ്‌മെന്റ് തുടരുമെന്നാണ് സൂചന.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ടെണ്ടര്‍ നടപടികളിലും നിര്‍മാണ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിലും മന്ത്രിയായിരുന്ന ഇബ്രാഹീംകുഞ്ഞിനുള്ള പങ്ക് അന്വേഷിക്കാനാണ് വിജിലന്‍സ് അനുമതി തേടിയത്. പൊതുവായി നടന്ന അന്വേഷണം പൂര്‍ത്തിയായെന്നും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസിന് മുന്‍കൂര്‍ പണം പലിശരഹിതമായി നല്‍കാന്‍ ഇബ്രാഹീംകുഞ്ഞ് നിര്‍ദ്ദേശിച്ചെന്നും സെക്രട്ടറിയായ താന്‍ ഇടപെട്ടാണ് പലിശ വാങ്ങിയതെന്നും പ്രതിയായ ടി.ഒ സൂരജ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കേണ്ട സ്ഥാനത്ത് 7 ശതമാനം മാത്രം ഈടാക്കി വായ്പ നല്‍കിയതിലൂടെ ഇബ്രാഹീംകുഞ്ഞിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് വ്യക്തമായതായി വിജിലന്‍സ് കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ചതിനാണ് ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ അനുവദിച്ച കാലത്ത് സൂരജ് മകന്റെ പേരില്‍ എറണാകുളത്ത് ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കരാര്‍ കിട്ടിയ സമയത്ത് ആര്‍.ഡി.എസിന് സാമ്പത്തിക പ്രതിസന്ധിയില്ലായിരുന്നെന്നും രാജ്യത്ത് മറ്റിടങ്ങളില്‍ ആയിരം കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരുന്നെന്നും പലരും വ്യക്തമാക്കിയിരുന്നു. അക്കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു.

ആര്‍.ഡി.എസ് 47 കോടിക്കാണ് ടെണ്ടര്‍ നല്‍കിയിരുന്നത്. ചെറിയാന്‍സ് എന്ന കമ്പനി 42 കോടിക്ക് കരാര്‍ നല്‍കിയതോടെ ആര്‍.ഡി.എസ് ടെണ്ടര്‍ രേഖകളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിരുന്നു. അതിനാല്‍ കരാര്‍ നടപടിക്രമങ്ങള്‍ മുതല്‍ അഴിമതിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പങ്കാളിത്തം കൂടി അന്വേഷിക്കണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ ഘട്ടത്തിലും ആരൊക്കെ ഇടപെട്ടെന്നും ആര്‍ക്കൊക്കെ പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇബ്രാഹീംകുഞ്ഞിലേക്ക് നീളുന്ന തെളിവുകളും മറ്റ് കാര്യങ്ങളും വിജിലന്‍സ് ശേഖരിച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (5 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (31 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (36 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends