Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭരണനേട്ടങ്ങളുടെ പ്രചരണത്തിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി പിണറായി സര്‍ക്കാര്‍ നല്‍കി

04 OCTOBER 2019 04:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭരണനേട്ടങ്ങളുടെ പ്രചരണത്തിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി പിണറായി സര്‍ക്കാര്‍ നല്‍കി. തിരുവനന്തപുരം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ എന്നിവിടങ്ങളില്‍ 55 ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിനാണ് അഞ്ച് കോടി അനുവദിച്ചത്. സിഡ്‌കോ വഴിയായിരിക്കും പ്രചാരണം നടത്തുക എന്നറിയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപീകരിക്കേണ്ടെന്ന് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് മാസം മുമ്പ് കാബിനറ്റ് പദവിയില്‍ രണ്ട് നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തി. ഒരു ലക്ഷം രൂപയിലധികം ശമ്പളത്തില്‍ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് നിയമനം. സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി ഹൈക്കോടതി അഭിഭാഷകനായ എ വേലപ്പന്‍ നായരെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിനു പുറമേയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. 1,10,000 രൂപ ശമ്പളം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പായി നിയമിച്ചതിനെതിരെ ഉറഞ്ഞ് തുള്ളിയ എല്‍.ഡി.എഫ് അഞ്ചുകോടിയുടെ അധിക ചെലവ് ഖജനാവിന് വരുത്തിവെച്ചാണ് സി.പി.ഐ എം.എല്‍.എ പി. രാജുവിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചീഫ് വിപ്പാക്കിയത്. ക്യാമ്പിനെറ്റ് റാങ്കോടെയായിരുന്നു നിയമനം അതിനാല്‍ ഓരോ മാസവും ലക്ഷങ്ങളുടെ ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്.

കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനമെന്നാല്‍ മന്ത്രിമാര്‍ക്ക് തുല്യമായ പദവി. അതായത് സര്‍ക്കാര്‍ മന്ദിരം, ഓഫീസ്, വാഹനം, പേഴ്‌സണല്‍ സ്റ്റാഫുകള്‍, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം അനുവദിച്ചു. പ്രതിമാസം 20 ലക്ഷത്തിലധികം ഇതനൊക്കെ ചെലവാകും. അങ്ങനെ ചീഫ് വിപ്പ് നിയമനം മുതല്‍ സര്‍ക്കാരിന്റെ കാലാവധി തീരും വരെ പരിഗണിച്ചാല്‍ അഞ്ചുകോടി ചെലവാകും.

മന്ത്രിമാര്‍ക്ക് പുറമേ ക്യാബിനെറ്റ് റാങ്കുള്ള നാല് പേരാണ് ഇപ്പോള്‍ സര്‍ക്കാരിലുള്ളത്. അതിനാല്‍ നാലാമനാണ് ഡല്‍ഹിയിലെ കേരള ഹൗസില്‍ സ്‌പെഷ്യല്‍ ഓഫീസറായുള്ള എ സമ്പത്ത്. ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റുമാരും ഉള്‍പ്പെടെയുള്ള ഓഫീസ് ഇതിനായി സജ്ജീകരിച്ചു. ശമ്പളവും മറ്റ് അലവന്‍സുകളും അതിന് പുറമേ നല്‍കും. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 45ലക്ഷം രൂപ അനുവദിച്ചതും ഏതാനും മാസം മുമ്പാണ്. പ്രളയ പുനര്‍നിര്‍മാണത്തിനുള്ള ഓഫീസ് നവീകരിക്കാന്‍ 80 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സെക്രട്ടറിയേറ്റിലോ, തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലോ ഈ സൗകര്യം ഒരുക്കാമെന്നിരിക്കെയാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്‌ക്കെടുത്ത് ഓഫീസ് നവീകരിച്ചത്. അത് വലിയ വിവാദമായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (6 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (45 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (55 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

Malayali Vartha Recommends