റോഡ് നിര്‍മാണത്തില്‍ അപാകത ;രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു; നഷ്‌ടം ഇവരിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

റോഡ് നിര്‍മാണത്തില്‍ അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. നഷ്‌ടം ഇവരിൽ നിന്നും ഈടാക്കാനും തീരുമാനം. മന്ത്രി ജി സുധാകരനാണ് ഈ കാര്യം അറിയിച്ചത്. ഷൊര്‍ണ്ണൂര്‍ - പെരിന്തല്‍മണ്ണ റോഡില്‍ (14/750 മുതല്‍ 15/250 വരെയുള്ള ഭാഗത്ത്) ചെയ്ത ബിഎം പൂര്‍ണ്ണമായും ഇളകിപ്പോയിരുന്നു. ഇത് സംബന്ധിച്ച് മന്ത്രിക്ക് പരാതി ലഭിച്ചു. പിന്നാലെ ഉത്തര മേഖല സൂപ്രണ്ടിങ് എന്‍ജിനീയറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ബിഎം പ്രവൃത്തിയുടെ ഗുണനിലവാരക്കുറവും മേല്‍നോട്ടക്കുറവുമാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഡ് ചെയ്‌തത്.
പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്‍റ് എന്‍ജിനീയറായ കെ ശാലിനിത (തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷ ന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍), ഓവര്‍സിയര്‍ ജയകൃഷ്ണന്‍ വി സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവർക്കാണ് സര്‍വ്വീസില്‍ നിന്നും സസ്പെൻഷൻ കിട്ടിയത്.പണികൾക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ ബി മധു പാലക്കാട് ഷൊര്‍ണൂര്‍ നിരത്ത് ഉപവിഭാഗം ഓഫീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ്.
കോണ്‍ട്രാക്ടറെ കരിമ്പ ട്ടികയിൽ ഉൾപ്പെടുത്തുന്നതിനും സര്‍ക്കാരിനുണ്ടായ നഷ്ടം വിരമിച്ച അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരില്‍ നിന്നും മേടിക്കാനുമാണ് നിര്‍ദ്ദേശം. പനിടയുമ്പോൾ തന്നെ ഗുണനിലവാരവും, മേല്‍നോട്ടവും നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ഉണ്ട്. പക്ഷേ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ല.
https://www.facebook.com/Malayalivartha























