Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പാണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന സുപ്രഭാതം

04 OCTOBER 2019 04:47 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്ന് മുസ്്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍എസ്എസിന്റെ ഗാന്ധി പ്രഘോഷണം എന്ന തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ വന്ന മുഖപസംഗത്തിലാണ് കോണ്‍ഗ്രസിനെതിരേ വിമര്‍ശനം നടത്തിയത്. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിച്ച് ഗാന്ധിജിയെ തട്ടിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എല്ലാ മേഖലയിലും ആര്‍എസ്എസ് കടന്നുകയറുമ്പോള്‍ കോണ്‍ഗ്രസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസിന് ശക്തമായ പ്രതിപക്ഷം ആകാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് എന്ന ബദല്‍ ശക്തമകണം. ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും ആശയറ്റിട്ടില്ല. കോണ്‍ഗ്രസിന് ഒരു ബദല്‍ ഇല്ലാത്ത കാലത്തോളം പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിപ്പ് തുടരേണ്ടണ്ടി വരും. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് ഭരണത്തിനെതിരേ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളെ പുറന്തള്ളുന്ന പദ്ധതിയാണെന്ന് ഉറക്കെപറയാന്‍ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസിന് ആവുന്നില്ലെന്നും ആരോപിക്കുന്നു.

ഫാഷിസ്റ്റ് ഭരണത്തെ ഇല്ലായ്മ ചെയ്യാന്‍ കാലംതന്നെ അനിവാര്യമായ സംവിധാനമുണ്ടാക്കുമെന്ന് വിശ്വാസിക്കാം. കോണ്‍ഗ്രസിന് ബദലായി മറ്റൊരു രാഷ്ട്രീയം വളര്‍ന്നുവരേണ്ടതുണ്ട്. മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന് പറയുന്ന അമിത്ഷാക്കെതിരേ ഒരക്ഷരംപോലും കോണ്‍ഗ്രസ് നേതാക്കള്‍ ഉരിയാടിയിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (5 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (31 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (36 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (58 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends