Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരട് ഫഌറ്റ്... ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കും; ഫഌറ്റില്‍ നിന്നും ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രം; ഉടമസ്ഥര്‍ ആരെന്നറിയാത്ത 50 ഫഌറ്റുകള്‍; ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫഌറ്റ് ഒഴിഞ്ഞതിന്റെ രേഖകള്‍ കൈപ്പറ്റണം; രേഖകളില്‍ വില കുറച്ചുകാണിച്ചവര്‍ പെടും

04 OCTOBER 2019 08:25 PM IST
മലയാളി വാര്‍ത്ത

മരട് ഫഌറ്റ് വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച നഷ്ടപരിഹാര സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വീട്ടില്‍ നടന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ക്ക് പുറമെ റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും റിട്ടയേര്‍ഡ് സിവില്‍ എഞ്ചിനീയറും അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയള്ള തുകയാണ് ആദ്യഘട്ട നഷ്ടപരിഹാരമായി കൊടുക്കുക. എല്ലാ ഫ്ഌറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ തന്നെ ലഭിക്കണമെന്നില്ല. രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. കൂടുതല്‍ തുക ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം സമിതി വിശദമായി പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമായിരിക്കും 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.

പല ഫഌറ്റ് ഉടമകളും യഥാര്‍ത്ഥ തുകയേക്കാള്‍ കുറച്ചുകാണിച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെയും ഫഌറ്റ് ഉടമകളുടെയും ഫഌറ്റ് നിര്‍മ്മാതാക്കളുടെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഫഌറ്റുകള്‍ ഒഴിഞ്ഞ ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫഌറ്റ് ഒഴിഞ്ഞതിന്റെ രേഖകള്‍ കൈപ്പറ്റണമെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഈ രേഖ കൈപ്പറ്റുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂ എന്നും സബ് കലക്ടര്‍ അറിയിച്ചു.
ഇനി മരട് ഫഌറ്റുകളില്‍ നിന്ന് 29 കുടുംബങ്ങള്‍ കൂടി ഒഴിയാനുണ്ട്.ഫഌറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇതെല്ലാം വിറ്റുപോയ ഫഌറ്റുകളാണെങ്കിലും കൈവശാവകാശ രേഖകള്‍ നഗരസഭയില്‍ നിന്ന് കൈപ്പറ്റിയിട്ടില്ല. അതിനാല്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് ഉടമസ്ഥരുടെ രേഖകള്‍ ശേഖരിക്കും. എട്ടാം തീയതിക്കുള്ളില്‍ ഫഌറ്റുകളില്‍ നിന്ന് സാധനങ്ങള്‍ പൂര്‍ണ്ണമായി നീക്കും. പൊളിക്കുന്നതിനായി ടെന്‍ഡര്‍ നല്‍കിയ കമ്ബനികളില്‍ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളില്‍ തീരുമാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (5 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (44 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (54 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

Malayali Vartha Recommends