കൊക്കെയിന്‍ കേസ്, അന്വേഷണം സിനിമാക്കാരിലേക്ക്, അന്തരിച്ച പ്രമുഖ സംവിധായകന്റെ മകനായ യുവനടനെപോലീസ് ഉടന്‍ ചോദ്യംചെയ്യും

കൊക്കെയിന്‍ കേസിനെ കുറിച്ചുള്ള അന്വഷണം സിനിമാലോകത്തേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി അന്തരിച്ച പ്രമുഖ സംവിധായകന്റെ മകനായ യുവനടനെ പോലീസ് ഉടന്‍ ചോദ്യംചെയ്യും. മയക്കുമരുന്ന് സംഘവുമായി താരത്തിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അറസ്റ്റിലായ ബ്ലെസി സില്‍വസ്റ്ററിന്റെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം. എന്നാല്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടലുകള്‍ നടക്കുന്നുണ്ട്.
കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ സിനിമാ നിര്‍മാതാവിനെതിരേയും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണ സംഘത്തിനു കൃത്യമായ തെളിവു ലഭിച്ചതായാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ നക്ഷത്രഹോട്ടലിലും പിന്നീട് മറൈന്‍ െ്രെഡവില്‍ ആഡംബരനൗകയിലും നടന്ന ലഹരിമരുന്നു വേട്ടയില്‍ ഈ നിര്‍മാതാവിന്റെ പങ്ക് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത രാഷ്്രടീയ ബന്ധങ്ങളുപയോഗിച്ച് കേസില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലുള്ള സഹസംവിധായിക ബ്ലസി സില്‍വസ്റ്ററാണ് ഈ നിര്‍മാതാവിന്റെ പങ്ക് സംബന്ധിച്ച് മൊഴി നല്‍കിയത്. വിവാദ വ്യവസായി മുഹമ്മദ് നിസാമുമായി തന്നെ പരിചയപ്പെടുത്തിയത് ഇയാളാണെന്നാണു ബ്ലെസിയുടെ മൊഴി.
കൊക്കൈയ്‌ന്റെ ഉറവിടം സംബന്ധിച്ച് നേരത്തേ നല്‍കിയ മൊഴി കളവാണെന്നു ബ്ലെസി പറഞ്ഞു. ഗോവയിലെ സുഹൃത്തായ ഫ്രാങ്കോയാണു കൊക്കെയ്ന്‍ നല്‍കിയതെന്നാണ് പിടിയിലായ ഘട്ടത്തില്‍ ബ്ലെസി പറഞ്ഞത്. ഫ്രാങ്കോ സുഹൃത്തല്ലെന്നും ബീച്ചില്‍ മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തുന്ന ആള്‍ മാത്രമാണെന്നുമാണു ബ്ലെസിയുടെ പുതിയ മൊഴി. ബ്ലെസി സില്‍വസ്റ്റര്‍, മോഡല്‍ രേഷ്മ രംഗനാഥന്‍ എന്നിവരെ സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ഗോവയിലേക്കു കൊണ്ടുപോയി. ഗോവയില്‍ പുതുവര്‍ഷ പാര്‍ട്ടിക്കു പോയപ്പോഴാണു കൊക്കെയ്ന്‍ വാങ്ങിയതെന്ന ബ്ലെസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്.ഫ്രാങ്കോ എന്നയാളാണ് കൊക്കെയ്ന്‍ നല്‍കിയതെന്നും തോള്‍സഞ്ചിയിലാണ് ഇയാള്‍ കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്നും പറഞ്ഞ ബ്ലെസിയും രേഷ്മയും ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പോലീസിനോടു പറഞ്ഞു. ഷൈന്‍ ടോം ചാക്കോയെയും മറ്റു രണ്ട് പ്രതികളെയും ഇന്നലെ കാര്യമായി ചോദ്യംചെയ്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























