ദേശീയ ഗെയിംസ്: 200 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഏറെ പ്രതീക്ഷയോടെയാണ് ദേശീയ ഗെയിംസ് ആരംഭിച്ചതെങ്കിലും അഴിമതികഥകളും രാജിവയ്ക്കുന്ന വാര്‍ത്തകളുമാണ് നിരന്തരം മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. ദേശീയ ഗെയിംസില്‍ നിന്നും എന്ത് കൊണ്ട് സംഘാടകര്‍ രാജിവയ്ക്കുന്നു? വിവിധ തരം കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലുള്ളത്.
ദേശീയ ഗെയിംസില്‍ 200 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി 500 കോടി ചെലവായി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 300 കോടിക്കപ്പുറം ചെലവാകാന്‍ സാധ്യതയില്ല. ബാക്കി 200 കോടി എവിടെ പോയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും വ്യക്തമാക്കണമെന്നും കോടിയേരി ആരോപിച്ചു.ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി സിബിഐയല്ല അന്തര്‍ദേശീയ ഏജന്‍സി അന്വേഷിച്ചാലും പുറത്ത് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ഗെയിംസിന്റെ ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും മേയര്‍ അഡ്വ.കെ. ചന്ദ്രിക രാജിവയ്ക്കുന്നതായും അറിയിച്ചു. വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞ ദേശീയ ഗെയിംസ് മേയര്‍ക്കും മതിയായി കാണണം. ഗെയിംസിനെ സംബന്ധിച്ച് കേരളത്തിന്റെ ചീഫ്‌സെക്രട്ടറി തന്നെ ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
ഗെയിംസ് സംഘാടകസമിതിയില്‍ നിന്ന് സി.പി.എം അംഗങ്ങള്‍ രാജിവയ്ക്കണമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. രാജിക്കത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
അതൊടൊപ്പം, കണ്ണൂരിലെ ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് സിപിഐ എം പ്രതിനിധികള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. സംഘാടക സമിതി വൈസ് ചെയര്‍മാന്മാരായ പി കെ ശ്രീമതി എംപി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, ജെയിംസ് മാത്യു, ടി വി രാജേഷ്, കെ കെ നാരായണന്‍, സി കൃഷ്ണന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, സ്വീകരണ കമ്മിറ്റി ചെയര്‍മാനായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍, ഭക്ഷ്യസബ്കമ്മിറ്റി വൈസ്‌ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ എം കെ നാസര്‍ തുടങ്ങിയവര്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജിവച്ചത്.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരസ്യമായി സമ്മതിച്ച സാഹചര്യത്തിലാണ് സംഘാടക സമിതിയിലെ സിപിഐ എം പ്രതിനിധികള്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്.
അത്് കൂടാതെ, ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയും അടുത്തിടെയാണ് രാജിവച്ചത്. ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വമാണ് ഗണേഷ് രാജിവച്ചത്. ദേശീയ ഗെയിംസ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഗണേഷിന്റെ പിന്‍മാറ്റം.
ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമാണ് നടക്കുന്നത്. അവസാന നിമിഷം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് സംശയാസ്പദമാണ്. നിരുത്തരവാദപരവും അന്യായവുമായ നടപടികള്‍ക്ക് നിശബ്ദ സാക്ഷിയാകാനാകില്ലെന്നും ഗണേഷ് രാജിവയ്ക്കുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. മുന്‍ കായികമന്ത്രി എന്ന നിലയിലാണ് ഗണേഷിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഏതായാലും ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്നും ഏതെല്ലാം സ്ഥാനത്ത് നിന്ന് ആരെല്ലാം ഇനിയും രാജിവയ്ക്കുമെന്ന് കാത്തിരുന്നു കാണണം. ദേശീയ ഗെയിംസ് അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























