ചികിത്സ തേടി ക്ലിനിക്കിലെത്തിയ വീട്ടമ്മയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി

ഇതുപോലുള്ള ഡോക്ടര്‍മാരാണെങ്കില്‍ ഇവരെയൊക്കെ എന്ത്‌ചെയ്യണം. ചികിത്സ തേടി തന്റെ ക്ലിനിക്കില്‍ എത്തിയ മുപ്പതുകാരിയായ വീട്ടമ്മയെ ഡോക്ടര്‍ മയക്കി പീഡിപ്പിച്ചശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പരാതി. അരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരേയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അഞ്ചു മാസമായി ഡോക്ടര്‍ തന്നെ പിഡിപ്പിക്കുന്നതായി വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അഴൂരില്‍ പത്തുവര്‍ഷമായി താമസിക്കുന്ന ഒഡീഷ സ്വദേശിനിയായ വീട്ടമ്മയാണ് ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഉദര സംബന്ധമായ അസുഖത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ക്ലിനിക്കിലെത്തിയത്. പൂര്‍ണമായും അസുഖം മാറ്റാമെന്നും ഇതിനായി മൂന്നു മാസം ചികിത്സ വേണ്ടിവരുമെന്നും ഡോക്ടര്‍ ഇവരെ ധരിപ്പിച്ചു. ചികിത്സാ ചെലവിനായി പതിനായിരം രൂപയോളം വേണ്ടിവരുമെന്നും ചികിത്സയ്ക്കായി അടുത്ത ദിവസം ഒറ്റയ്ക്ക് ക്ലിനിക്കില്‍ എത്തണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.
ഒറ്റയ്ക്ക് എത്തിയ തനിക്കു പരിശോധനയ്ക്കിടെ കുത്തിവയ്പ് നല്‍കിയെന്നും അതോടെ അബോധാവസ്ഥയിലായ തന്നെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രണ്ടു ദിവസത്തിനുശേഷം ക്ലിനിക്കില്‍ എത്തിയ യുവതിയോടു ഡോക്ടര്‍ പീഡനകാര്യങ്ങള്‍ പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ കാണിച്ചു. ഇനിയും തനിക്ക് വഴങ്ങണമെന്നും അല്ലാത്തപക്ഷം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഡോക്ടര്‍ ഭീഷണിപ്പെടുത്തിയായി യുവതി പറയുന്നു. പീഡനം സഹിക്കാനാകാതെ വന്നതിനാല്‍ വിവരം കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ ഭര്‍ത്താവിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരേ അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























