Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണിയായ അബ്ദുള്‍ റഹ്മാന്‍ എന്ന അലിയെ എസ്‌കൈസ് സംഘം പിടികൂടിയെങ്കിലും അതിന്റെ ബുദ്ധി ഒരു കാര്‍ഗോ ഉടമയുടെ തലയിലാണ് ഉദിച്ചത്

09 OCTOBER 2019 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണിയായ അബ്ദുള്‍ റഹ്മാന്‍ എന്ന അലിയെ എസ്‌കൈസ് സംഘം പിടികൂടിയെങ്കിലും അതിന്റെ ബുദ്ധി ഒരു കാര്‍ഗോ ഉടമയുടെ തലയിലാണ് ഉദിച്ചത്. മലേഷ്യയ്ക്ക് അയയ്ക്കാനുള്ള ഒരു ഡസനോളം പെട്ടികള്‍ കൊച്ചിയിലെ വേള്‍ഡ് വൈഡ് എയര്‍ കാര്‍ഗോയില്‍ എത്തിച്ചോള്‍ ഉടമ ചോദിച്ച ചോദ്യമാണ് അലിയെ വലയിലാക്കിയത്. ചെന്നൈയില്‍ നിന്ന് പാഴ്‌സലുകള്‍ എന്തുകൊണ്ട് അയച്ചില്ലെന്നാണ് ഉടമ ചോദിച്ചത്. തുടര്‍ന്ന് അദ്ദേഹം എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മലേഷ്യയിലെ അഡ്രസും കൊറിയര്‍ ചാര്‍ജും നല്‍കാത്തതിനാല്‍ എക്‌സൈസ് വലഞ്ഞു. തുടര്‍ന്ന് എക്‌സൈസ് സംഘം ചെന്നൈയിലെത്തി. കണ്ണൂര്‍ സ്വദേശിയും കേസിലെ പങ്കാളിയുമായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പക്ഷെ, പ്രധാന പ്രതിയായ അലിയെ കണ്ടെത്താനായില്ല.

ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് അവസാനമാണ് അലിയെ എക്‌സൈസ് വലയിലാക്കിയത്. ഗള്‍ഫിലും മലേഷ്യയിലും മയക്കുമരുന്ന് എത്തിച്ച് വന്‍തുക കമ്മീഷന്‍ കൈപ്പറ്റുന്നയാളാണ് അലി. കമ്മീഷന്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങി നാട്ടിലെത്തിക്കുന്നതിനാല്‍ ആരും അലിയെ സംശയിച്ചില്ല. ഇയാള്‍ നിരവധി വിദേശ യാത്രകള്‍ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. ലഹരി കടത്തിലൂടെ അലി ലക്ഷങ്ങള്‍ സമ്പാദിച്ചതായാണ് സംശയം. ആര്‍ക്കൊക്കെ ലഹരി എത്തിച്ചിരുന്നു, എത്ര പണം കൈപ്പറ്റി, എത്ര പ്രാവശ്യം ലഹരി എത്തിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അലി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. താന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും വെറും കാരിയര്‍ മാത്രമാണെന്നുമാണ് എക്‌സൈസിനോട് പറഞ്ഞിട്ടുള്ളത്.

സാരികള്‍ക്കിടയില്‍ എം.ഡി.എം.എ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പാളിയതോടെയാണ് ലഹരികടത്ത് സംഘത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. ചെന്നൈയിലെ പര്‍വീണ്‍ ട്രാവല്‍സ് വഴി എഗ്മൂറില്‍ നിന്നും രവിപുരത്തെ ഗോഡൗണിലേക്കാണ് ഇവര്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. പ്രശാന്തിനൊപ്പം ഷെരീഫ് എന്നയാളെയും എക്‌സൈസ് പിടികൂടിയിരുന്നു. ടെക്‌സ്റ്റൈയില്‍സ് ബിസിനസാണെന്നാണ് ഷെരീഫ് മൊഴി നല്‍കിയത്. അന്വേഷണത്തില്‍ വ്യാജ എക്‌സ്‌പോര്‍ട്ടിംഗ് ബില്ലിന്റെ മറവിലാണ് ലഹരി കടത്തെന്ന് കണ്ടെത്തി. ജെ.ആര്‍.ആര്‍ എന്ന കമ്പനിയുടെ പേരിലാണ് കൊച്ചിയിലേക്ക് ലഹരി മരുന്നുകള്‍ ഒളിപ്പിച്ച പെട്ടികള്‍ എത്തിയത്. എക്‌സൈസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങനെ ഒരു സ്ഥാപനം കണ്ടെത്താനായില്ല.

എന്നാല്‍ അതേ വിലാസത്തില്‍ ഒരു ചെറിയ തുണിക്ക പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അന്വേഷണങ്ങളില്‍ ചെന്നൈ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് നിരവധിതവണ ലഹരി കയറ്റി അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. അതെല്ലാം വ്യാജ എക്‌സ്‌പോര്‍ട്ട് ലൈസന്‍സിന്റെ മറവിലായിരുന്നു. ദുബായില്‍ അടക്കമുള്ള ചില മലയാളികള്‍ക്കും പങ്കുണ്ടതായി കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിട്ടുണ്ട്. ദുബയ് മലയാളി അവിടെ നിന്ന് ഫോണിലൂടെയാണ് വിമാനത്താവളങ്ങള്‍ വഴിയുള്ള ലഹരി കടത്തി നിയന്ത്രിക്കുന്നത്. ഇയാളുടെ ബോസ് ഭായി എന്ന പേരിലാണ് അറിയപ്പെടുന്നത്. അത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (12 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (23 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (40 minutes ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (59 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (1 hour ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (2 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (3 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (3 hours ago)

Malayali Vartha Recommends