വിവാഹ പാര്‍ട്ടിയെ കാണിക്കാനെന്നു പറഞ്ഞ് 34 പവന്‍ സ്വര്‍ണാഭരണങ്ങളുമായി ജ്വല്ലറി ജീവനക്കാരന്‍ മുങ്ങി... തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റ് ഒമ്പതുലക്ഷം വാങ്ങി യുവാവ് ഒളിവില്‍ പോയി... അന്വേഷണത്തിനൊടുവില്‍ അറസ്റ്റ്

വിവാഹ പാര്‍ട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് 34 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരന്‍ മുങ്ങി. തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റ് ഒമ്പതുലക്ഷം വാങ്ങി യുവാവ് ഒളിവില്‍ പോയി. അന്വേഷണത്തിനൊടുവില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പില്‍ എം ബിനീഷാണ് പിടിയിലായത്.
തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജുവല്ലറിയില്‍ നിന്നാണ് പ്രതി ആഭരണം മോഷ്ടിച്ചത്. ആറര വര്‍ഷമായി ഇയാള്‍ ഈ ജ്വല്ലറിയില്‍ ജീവനക്കാരനാണ്. അതിനാല്‍ വിശ്വസ്തനെന്ന് ധരിച്ചാണ് വിവാഹപാര്‍ട്ടിയെ കാണിക്കാന്‍ ആഭരണങ്ങള്‍ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകള്‍ പറഞ്ഞു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കാണിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
അതിനിടെ ബിനീഷിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ വിറ്റ ആഭരണങ്ങള്‍ പരാതിക്കാര്‍ തിരികെ വാങ്ങി എന്നറിഞ്ഞ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ബിനീഷ് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















