Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷ്യം വേറെ... വഫാ ഫിറോസിനെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ തന്ത്രങ്ങള്‍ പൊളിച്ച് വഫ; എന്തുകൊണ്ട് ശ്രീറാം തുടര്‍ച്ചയായി കള്ളം പറയുന്നതെന്ന് അറിയില്ല; അപകടം നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം എല്ലാം പറഞ്ഞിരുന്നു

10 OCTOBER 2019 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്. ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനോടൊപ്പം അര്‍ധരാത്രിയില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ വെളിപ്പെടുത്തലുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വഫയുടെ വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്. അതിനാല്‍ തന്നെ വാഹനം ഓടിച്ചത് വഫയാണെന്ന മൊഴിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആദ്യം മുതലേ നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമന്റെ ഈ വിശദീകരണം തള്ളി വഫാ ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. അപകടം നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നുവെന്നാണ് വഫ പറയുന്നത്.

വളരെ വേദനയോടെയാണ് വഫ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വഫ പറയുന്നു.

അതേസമയം ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്പോള്‍ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയാണ്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കി.

മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രീരാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നല്‍കിയത്. ഇതില്‍ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു.

ഇത് പുറത്ത് വന്ന സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ ആര്‍ക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്. ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല.

ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടാതെ ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയില്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈ മാസം നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടാന്‍ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദര്‍വ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ചില ഫൊറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്. കോടതിയിലും താന്‍ അല്ല വണ്ടി ഓടിച്ചതെന്ന നിലപാട് ശ്രീറാം എടുക്കും. താന്‍ കുടുങ്ങുമെന്ന ഘട്ടം വന്നതോടെയാണ് നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ വഫ തീരുമാനിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends