പ്രേമാഭ്യർത്ഥ നിരസിച്ചതിന്റെ പേരിൽ പെട്രോളൊഴിച്ച് പ്ലസ്ടൂ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ മിഥുൻ ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തൽ

പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി പ്ലസ്ടൂ വിദ്യർത്ഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന വെളിപ്പെടുത്തലുമായി മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളി മൊഴി നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ
ഷാലന്റെ മകള്‍ ദേവികയെ പറവൂര്‍ സ്വദേശി മിഥുൻ വീട്ടിലെത്തി തീവച്ച് കൊന്നത്. ആക്രമണത്തിനിടെ പൊളളലേറ്റ യുവാവും മരിച്ചു. മിഥുനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് ഷാലന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന മിഥുൻ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഓടിയെത്തിയതിനാൽ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















