കൂടത്തായി കൊലപാതക പരമ്പര...ആല്‍ഫൈന കൊന്നത് താനല്ലെന്ന് ജോളി; കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി

കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ക്ക് സയനൈഡ് നല്‍കിയിട്ടില്ലെന്ന് ജോളി പറഞ്ഞതായി റിപ്പോര്‍ട്ട്. കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. ജോളിയുടെ രണ്ടാംഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പേരാമ്ബ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ഈ കേസുകളില്‍ അന്വേഷണച്ചുമതല.
അതേസമയം ഭര്‍ത്താവ് ഷാജുവിന്റേയും സക്കറിയയുടേയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്ന് തവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി.. ഇക്കാര്യം ഷാജുവിനറിയാമായിരുന്നു. ഒരു തവണ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജു സഹായിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് മൂന്ന് മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു. പൊന്നാമറ്റത്തു നിന്ന് കേസിലെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായാണ് സൂചന. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്.
ഇതിനിടെ, ജോളി കോയമ്ബത്തൂരില്‍ പോയത് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ പരിശോധനയിലൂടെയാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ദിവസം ജോളി കോയമ്ബത്തൂരില്‍ താമസിച്ചുവെന്നും ഇരുവരും ബംഗളൂരുവില്‍ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















