കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് വീവച്ചുകൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ വീട്ടമ്മ വീഡിയോ കാണുക

ഇത് കാക്കനാട്ടെ ഷാലന്‍-മോളി ദമ്പതികളുടെ വീട് ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഇന്ന് ഒരാള്‍ ജീവിച്ചിരിപ്പില്ല, പ്രണയ ഭ്രാന്തില്‍ പെലിഞ്ഞ ദേവികയെയും കുടുമ്പത്തെയും പറ്റി പല കഥകള്‍ മാധ്യമങ്ങളിലൂടെ കേരളം കേട്ടറിഞ്ഞതാണ്, എന്നാല്‍ എന്താണ് ആ രാത്രിയില്‍ എന്താണ് അവിടെ സംഭവിച്ചത് എന്നു കണ്ട തൊട്ടടുത്തവീട്ടിലെ വീട്ടമ്മ വെളിപ്പെടുത്തുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതാണ്, അത് എന്താണ് വീഡിയൊ കാണുക
കൊച്ചിയില്‍ കാക്കനാടാണ് സംഭവം. അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവികയും (പാറു -17), നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് മിഥുന്‍. ബുധനാഴ്ച രാത്രി 12.15-ഓടെയാണ്സംഭവം. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു.ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. യുവാവിന്റെ ദേഹത്തേക്ക് തീ പടരുകയായിരുന്നുവെന്ന് പറയുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ചാണ് ഇരുവരും മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മേലും പെട്രോള്‍ ഒഴിച്ചെന്ന് പറയുന്നു. ബോധരഹിതയായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചതിനു ശേഷമാണ് മിഥുന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha





















