പോലീസിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല... വിരലില്‍ സയനേഡ് പുരട്ടി കുഞ്ഞിന്റെ വായില്‍വച്ചു; സയനേഡ് കയ്യില്‍ പുരട്ടി വായില്‍ വെച്ചുകൊടുത്തതിനാല്‍ പൊലീസിന് തെളിവായി ഒന്നും ലഭിക്കുകയില്ല; ഷാജുവിന്റെ മൂത്തമകന്‍ ഏബലിന്റെ ആദ്യകുര്‍ബാന ദിവസം സംഭവിച്ചത്

ഏറെ ഞെട്ടലുളവാക്കുന്ന കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജോളി. രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുകാരിയായ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് വിരലില്‍ സൈനേഡ് പുരട്ടി വായില്‍ വെച്ചുകൊടുത്ത്. ജോളിയുടെ അടുത്ത ബന്ധുവാണ് അന്വേഷണസംഘത്തോട് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സയനേഡ് കയ്യില്‍ പുരട്ടി വായില്‍ വെച്ചുകൊടുത്തതിനാല്‍ പൊലീസിന് തെളിവായി ഒന്നും ലഭിക്കുകയില്ലെന്നും, തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തന്നോട് പറഞ്ഞതായി ബന്ധു അന്വേഷണസംഘത്തോട് പറഞ്ഞു. അതേസമയം കുട്ടിക്കു ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നാണ് ജോളിയുടെ പ്രതികരണം.
ഷാജുവിന്റെ മൂത്തമകന്‍ ഏബലിന്റെ ആദ്യകുര്‍ബാന ദിവസമായ 2014 മേയ് ഒന്നിനാണ് ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. ചടങ്ങുകള്‍ക്ക് ശേഷം രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെപുലിക്കയത്തെ പൊന്നാമറ്റത്തില്‍ വീട്ടിലെത്തിയ ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്കു കൂട്ടിക്കൊണ്ടുപോയി തുടര്‍ന്നു വിരലില്‍ പുരട്ടിയ സയനൈഡ് ബുദ്ധിപൂര്‍വം വായില്‍ വെച്ചുകൊടുക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് ആല്‍ഫൈന്‍ കുഴഞ്ഞ് വീണു. അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജോളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്ന് ജോളി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha





















