ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്... കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു... ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും...കാത്തിരുന്ന് അത് സാധിക്കും... ''എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സര്‍... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'' ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി പറയാതെ പറയുകയായിരുന്നു

ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്... കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു... ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും...കാത്തിരുന്ന് അത് സാധിക്കും... ''എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സര്‍... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'' ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി
പറയാതെ പറയുകയായിരുന്നു. തുടക്കത്തില്‍ തീര്‍ത്തും നിസ്സംഗമായിട്ടാണ് അവര്‍ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്.എന്നാല്‍, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു.
സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനല്‍കി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നല്‍കിയത്. ഒരു ടിന്നില്‍ സൂക്ഷിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കും. 'നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്' ഒരിക്കല്‍ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തില്‍ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha





















