റോയിയുടെ അമ്മാവന്‍ മാത്യുവുമായി നല്ല അടുപ്പത്തിലായിരുന്നു... മരിക്കുന്നതിനും മുൻപ് വരെ നല്ല രീതിയിൽ ഇരുവരും മദ്യം കുടിച്ചും കുടിപ്പിച്ചും ഉല്ലസിച്ചു; മാത്യുവിനൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം ബാക്കി വന്ന മദ്യത്തിലാണ് സയനൈഡ് കലര്‍ത്തി നല്‍കി മാത്യുവിന്റെ മരണം ഉറപ്പിച്ചു; തെളിവെടുപ്പിനിടെയുള്ള ജോളിയുടെ തുറന്ന് പറച്ചിൽ

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ പുതിയ മൊഴി പുറത്തായി. തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഷാജുവിനെ കൊലപ്പെടുത്തിയതിന് ശേഷം മൂന്നാമതും വിവാഹം കഴിക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി മൊഴി നല്‍കി.അതേസമയം റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്ബും മദ്യപിച്ചിരുന്നു. തലേദിവസം മാത്യുവിനൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം ബാക്കി വന്ന മദ്യത്തിലാണ് പിറ്റേന്ന് സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി വെളിപ്പെടുത്തി. മാത്യുവിന് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവായിരുന്ന റോയി തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് നല്‍കിയത്. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച റോയി ശുചിമുറിയിലേക്ക് പോകുംവഴി ഇടനാഴിയില്‍ വീണ ശേഷമായിരുന്നു മരണമെന്നും ജോളി പറഞ്ഞു. ബാത്ത്‌റൂമിലാണ് റോയ് മരിച്ചുകിടന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ശുചിമുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നെന്നും ജോളി പറഞ്ഞിരുന്നു. ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചാണെന്ന് രണ്ടാം പ്രതി മാത്യൂ സമ്മതിച്ചു. പൊന്നാമറ്റത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മാത്യു ഇക്കാര്യം സമ്മതിച്ചത്.
https://www.facebook.com/Malayalivartha





















