Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... കാടും ദൈവവും കാത്തു രക്ഷിച്ച ഒന്നരവയസുകാരി മുട്ടിലിഴഞ്ഞ് വനം വകുപ്പ് ചെക്ക്‌പോസ്റ്റില്‍ എത്തിയതെങ്ങനെ? അമ്പരപ്പിക്കുന്ന ട്വിസ്റ്റുമായി ഓട്ടോ ഡ്രൈവര്‍; പ്രേതഭീതിയില്‍ വാച്ചര്‍മാര്‍ കണ്ണടച്ചപ്പോള്‍ രക്ഷിച്ചത് ഓട്ടോ  ഡ്രൈവര്‍ കനകരാജ്

12 OCTOBER 2019 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..

മലയാളികള്‍ ഏറെ അമ്പരപ്പോടെ ഒരുമാസം മുമ്പ് കേട്ട വാര്‍ത്തയാണ് തൊടുപുഴയില്‍ ഒരു കുഞ്ഞ് വനത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം. ജീപ്പില്‍ ഉറങ്ങിപ്പോയ അമ്മയുടെ മടിയില്‍നിന്ന് രാത്രി റോഡിലേക്ക് തെറിച്ചുവീണ ഒന്നര വയസുകാരി മുട്ടിലിഴഞ്ഞ് വനംവകുപ്പ് ചെക്ക്‌പോസ്റ്റിലെത്തിയാണ് രക്ഷപ്പെട്ടത്. 50 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം രക്ഷിതാക്കള്‍ അറിഞ്ഞത്. അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ ജീവനക്കാര്‍ മാതാപിതാക്കള്‍ക്ക് കൈമാറി. രാത്രിയില്‍ വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്താണ് കുട്ടി വീണത്.

ഇടുക്കി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കല്‍ സതീശ്, സത്യഭാമ ദമ്പതികളുടെ മകള്‍ രോഹിതയാണ് ജീപ്പില്‍നിന്ന് തെറിച്ചുവീണത്. എന്നാല്‍ ഈ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. മടിയിലുറങ്ങിയ ഒരു വയസുകാരിയെ യാത്രക്കിടെ നഷ്ടമായ സംഭവത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. വനപാലകര്‍ രക്ഷകരായെന്ന് പ്രചരിച്ച സംഭവത്തില്‍ മുഖ്യറോള്‍ ഓട്ടോ ഡ്രൈവര്‍ക്കായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. മൂന്നാര്‍ പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ വനപാലകര്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി മൂന്നാമതൊരാളെ കൂടി കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവര്‍ രക്ഷകനായെന്ന് വ്യക്തമായത്.

പ്രേതഭീതിയുള്ള സ്ഥലമായിരുന്നു അത്. അതിനാല്‍ തന്നെ വനംവാച്ചര്‍മാര്‍ മാറിനിന്നപ്പോള്‍ കുഞ്ഞിനെ കോരിയെടുത്ത് ചെക്ക്‌പോസ്റ്റില്‍ എത്തിച്ച് അണച്ചുപിടിച്ചത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ്. സംഭവദിവസം വനപാലകള്‍ പുറത്തുവിട്ടത് ഭാഗീക ദൃശ്യങ്ങളായതാണ് കനകരാജ് പുറത്ത് വരാതിരിക്കാന്‍ ഇടയാക്കിയത്. കയ്യടിയത്രയും വനപാലകര്‍ക്കും ലഭിച്ചു. മനുഷ്യജീവിയെന്ന് തിരിച്ചറിയാതെ പ്രദേശത്ത് പ്രേതശല്യമുള്ളത് പറഞ്ഞു ഭയപ്പെട്ട് മാറിനിന്ന വാച്ചര്‍മാര്‍ കനരാജ് കുട്ടിയെ എടുത്തശേഷമാണ് കൂടെ ചേര്‍ന്നത്.

കുഞ്ഞിന് വസ്ത്രം ഇല്ലാതിരുന്നതും തല മൊട്ടയടിച്ചതും ഇഴഞ്ഞു വന്നതുമാണ് ഇത് മനുഷ്യജീവിയല്ലെന്നും പ്രേതമാണെന്നും ഭയപ്പെടാന്‍ വാച്ചര്‍മാരായ ഇടമലക്കുടി നൂറടി കൈലേഷ്, വിശ്വനാഥ് എന്നിവരെ പ്രേരിപ്പിച്ചത്. രാജമലയില്‍ ഓട്ടംപോയി തിരികെവന്ന കനകരാജ് വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ ഗേറ്റ് തുറക്കാന്‍ ഓട്ടോ നിര്‍ത്തിയപ്പോഴാണ് ലൈറ്റിന്റെ വെളിച്ചത്തില്‍ അപൂവ ജീവിയെ കണ്ടത്. ഇതുകണ്ടെങ്കിലും പേടി കാരണം ചെന്നുനോക്കാന്‍ കനകരാജിനെ നിര്‍ബന്ധിക്കുകയായിരുന്നു വാച്ചര്‍മാര്‍.

മുട്ടിലിഴഞ്ഞ് റോഡ് കടന്നുവന്ന കുട്ടി തന്നെ കണ്ടതോടെ കരഞ്ഞതായി കനകരാജ് പറഞ്ഞു. അപ്പോള്‍തന്നെ കുട്ടിയെ വാരിയെടുത്ത് ചെക്ക്‌പോസ്റ്റിലെത്തിച്ചു. മുറിവുകള്‍ തുടച്ച് തോര്‍ത്തില്‍ പൊതിഞ്ഞ് തണുപ്പകറ്റി. അപ്പോഴേക്കും രണ്ടു കി.മീ അകലെനിന്ന് ഫോറസ്റ്ററും ഗാര്‍ഡും പിറകെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനും എത്തി. മൂന്നാര്‍ എസ്.ഐയും വനിത പൊലീസും വന്നശേഷമാണ് വീട്ടിലേക്ക് പോയതെന്നും കനകരാജ് പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിന് രാത്രിയാണ് വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പെടാതെ ഒരുവയസുകാരി ജീപ്പില്‍നിന്ന് തെറിച്ചു വീണ സംഭവമുണ്ടായത്. പഴനി ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞാണ് റോഡിലേക്ക് വീണത്. കുട്ടിയെ നഷ്ടപ്പെട്ടെന്ന് മാതാപിതാക്കളറിയുന്നത് സംഭവസ്ഥലത്തുനിന്ന് 50 കി.മീ അകലെ സ്വന്തം വീട്ടിലെത്തിയ ശേഷമാണ്. നേയമക്കാട് എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന കനകരാജാണ് സത്യത്തില്‍ ആ കുട്ടിയെ രക്ഷിച്ചത്. ആ സത്യം ഇപ്പോള്‍ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...  (4 minutes ago)

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍  (7 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി  (11 minutes ago)

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (22 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (27 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (30 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (38 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (43 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (58 minutes ago)

വി ഡി യുടെ കണക്കുകൾ..  (1 hour ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (4 hours ago)

Malayali Vartha Recommends