Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൊലപാതകങ്ങളിലും ആണുങ്ങളിൽ പോലും വ്യത്യസ്ഥത ആഗ്രഹിക്കുന്നവൾ ജോളി; വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി, സയനൈഡ് നഖം കൊണ്ട് നുള്ളി നൽകും:- ഇരകളായ ആറുപേരെയും ജോളി വേട്ടയാടിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ- ഏറ്റവുമൊടുവിൽ പദ്ധതിയിട്ടത് മൂന്നാം വിവാഹം

12 OCTOBER 2019 02:06 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരകളുടെ തിരക്കഥകൾ മുഖ്യപ്രതി ജോളി വെളിപ്പെടുത്തുമ്പോൾ ഭയാനകമായ ഭീതി നിറയുകയാണ്. പണവും സുഖലോലുപതയും തേടിയുള്ള യാത്രയ്ക്ക് തടസം നിന്നവരെ കൊന്നു തള്ളിയ ജോളിയുടെ വെളിപ്പെടുത്തലുകൾ കേസിൽ നിർണായക വഴിത്തിരിവുകളാണ് സൃഷ്ടിക്കുന്നത്. ഇരകളായ ആറുപേരെയും ജോളി വ്യത്യസ്ത വഴികളിലൂടെയായിരുന്നു വേട്ടയാടിയത്. കൊലപാതകങ്ങൾ അതിവിദഗ്ധമായി ആസൂത്രണം ചെയ്ത രീതികൾ എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമ്പോഴും ചെയ്ത തെറ്റുകളിൽ ലവലേശം പോലും കുറ്റബോധം ജോളിയുടെ മുഖത്ത് ഇല്ലായിരുന്നു. അപസർപ്പക കഥകളെ വെല്ലുന്ന കൊലപാതക പാരമ്പരകൾക്ക് പ്രതി ചുക്കാൻ പിടിച്ചത് പിശാചിന്റെ മറയിലൂടെയായിരുന്നു.

വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്ത് സയനൈഡ് ഭക്ഷണത്തിൽ കലർത്തുകയാണ് കൊലപാതകങ്ങളുടെ പൊതുരീതി. പൊന്നാമറ്റം തറവാടിന്റെ അധികാരം പിടിച്ചെടുക്കാൻ ആദ്യം നടത്തിയ കൊലപാതകം അമ്മായിഅമ്മയ്ക്ക് കീടനാശിനി ആട്ടിൻസ്സൂപ്പിൽ കലർത്തിനൽകിയായിരുന്നു. ഇതിൽ പിടിക്കപ്പെടാതിരുന്നത് ജോളിയിലെ കൊലപാതകിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, അഞ്ച് പേരേക്കൂടി വകവരുത്താന്‍ ജോളിയെ പ്രേരിപ്പിക്കുകയുമായിരുന്നു.

അന്നമ്മ ടീച്ചര്‍ പോയതോടെ വീടിനെയും ടോം തോമസിനെയും നിയന്ത്രിച്ചത് ജോളി ആയിരുന്നു. ഭര്‍തൃപിതാവിന്റെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ജോളിക്ക് മുമ്പിലുണ്ടായിരുന്ന ഏക വഴി അയാളെ വകവരുത്തുകയായിരുന്നു. ഇതോടെ സയനൈഡ് പരീക്ഷണം ആദ്യം നടത്തി ഭര്‍തൃപിതാവ് ടോം തോമസിനെ ജോളി ഇല്ലാതാക്കുകയായിരുന്നു.


ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നു. ആ ലക്ഷ്യത്തിലേക്കെത്താന്‍ മുന്നിലുണ്ടായിരുന്ന രണ്ട് തടസങ്ങളില്‍ ഒന്ന് ഭര്‍ത്താവായിരുന്നു. ജോളിയുടെ പരപുരുഷ ബന്ധം ഭര്‍ത്താവ് എതിര്‍ത്തതും ഭര്‍ത്താവിന്റെ മദ്യാപനവുമെല്ലാം അയാളെ ഇല്ലാതാക്കാന്‍ ജോളിയെ പ്രേരിപ്പിച്ചു.  ഭര്‍ത്താവിന് പുട്ടും കടലക്കറിയും കൊടുത്തു. ഇത് കഴിച്ച റോയ് ബാത്ത്‌റൂമില്‍ വെച്ച് മരിച്ചു. ബാത്ത്‌റൂം അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും മറ്റുസംശയങ്ങളില്ലാത്തതിനാല്‍ പോലീസ് ആത്മഹത്യയെന്ന് എഴുതി ഫയല്‍മടക്കി.


ജോളി ഭര്‍ത്താവിന്റെ അമ്മാവനായ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. മരുമകളും അമ്മാവനും പലപ്പോഴും ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടിയില്‍ വീട്ടിലും വെച്ച് ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചു. മദ്യപിക്കുന്നതിനിടയില്‍ വിഷം കലര്‍ത്തിയ മദ്യമാണ് ജോളി മാത്യൂവിന് നല്‍കിയത്. മാത്യു വിഷം അകത്തുചെന്ന് ഛര്‍ദ്ദിച്ച് അവശനായി നിലത്തുവീണപ്പോള്‍ ജോളി വീടിനകത്ത് എവിടെയോ ആയിരുന്നുവെന്നും ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത് തടഞ്ഞുവെന്നും സംഭവത്തിന് ദൃസാക്ഷികളായ അയല്‍ക്കാര്‍ പറയുന്നു. ഈ കൊലപതകമാകട്ടെ അന്നമ്മയുടെയും ഭര്‍ത്താവ് ടോം തോമസിന്റെയും മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമായിരുന്നു ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഉറ്റ സുഹൃത്തുക്കളായ സിലിയും ജോളിയും പലപ്പോഴും ഒരുമിച്ചായിരുന്നു യാത്രകൾ നടത്തിയിരുന്നത്. ഇതിനിടയിലാണ് ജോളി പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി സിനിയ്ക്ക് നൽകിയിരുന്നത്. മൂന്നുതവണ സിലി ജോളിയുടെ കയ്യിൽനിന്ന് വഴുതിപ്പോവുകയായിരുന്നു. സിലിയുടെ ഗുളികയിൽ സയനൈഡ് കലർത്തി നൽകിയിട്ടും അത് പരാജയപ്പെട്ടപ്പോൾ പച്ചവെള്ളത്തിൽ കലർത്തി നൽകി ജോളിയുടെ മടിയിൽ സിലി പിടഞ്ഞുമരിക്കുകയായിരുന്നു.

ഇത് കൂടാതെ രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്തി ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസനെ മൂന്നാമത് വിവാഹം കഴിക്കാനും ജോളി പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ജോണ്‍സന്റെ ഭാര്യയെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടു. രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും, ജോളി മനസ്സിൽ കണക്ക് കൂട്ടിരുന്നു. പിന്നാലെ ജോൺസനെ കിട്ടിയാൽ ആ സ്വത്തുക്കൾ കൈവശപ്പെടുത്താനുമായിരുന്നു ജോളിയുടെ ഉദ്ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends