കൂടത്തായി മോഡലിൽ ഭരതന്നൂർ ! 10 വര്‍ഷത്തിന് ശേഷം കൂടുതൽ തെളുവുകൾക്കായി ആദർശിന്റെ മൃതദേഹം പുറത്തെടുക്കുന്നു ; പോസ്റ്മോർട്ടം റിപ്പോർട്ടിലും പോലീസിന്റെ നിഗമനത്തിലും വൈരുദ്ധ്യങ്ങൾ; വീണ്ടും കല്ലറ തുറക്കുമ്പോൾ ബോധം കെട്ട് വീഴുന്നത് ആരൊക്കെ ? മറഞ്ഞിരിക്കുന്ന ആ കൊലയാളി ആര് ?

17 വർഷങ്ങൾക്ക് ശേഷം കൂടത്തായിയിലെ കല്ലറ തുറന്നപ്പോൾ കുഴിച്ച് മൂടി ഇട്ടിരുന്ന പല ഞെട്ടിക്കുന്ന സത്യങ്ങളും കൂടെയാണ് പുറത്തെടുത്തത്. വിശ്വാസത്തോടെ വീട്ടിൽ നിന്നും കഴിച്ച ഭക്ഷണവും ഗുളികയുമൊക്കെയാണ് പലരുടെയും ജീവനെ അപഹരിച്ചത്. ആ സത്യം നാടറിഞ്ഞതോടെ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ സാഹചര്യം നിലനിൽക്കവെ മറ്റൊരു കല്ലറയും കൂടി പോലീസ് തുറക്കാൻ പോകുകയാണ്. 10 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കൊലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായിരിക്കുന്നു. 10 വർഷം മുൻപ് നടന്ന ഈ കൊലപാതകത്തിൽ വീണ്ടും അന്വേഷണം നടക്കുമ്പോൾ അറിയാം എന്താണ് സംഭവിച്ചതെന്ന്. കുട്ടിയുടെ ശരീരവശിഷ്ടം റീ പോസ്റ്റുമോര്‍ട്ടത്തിനും ഡി.എന്‍.എ പരിശോധനയും നടത്തി ചില തെളിവുകള്‍ കൂടി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് കല്ലറ വീണ്ടും തുറക്കുന്നത്
കൊലപാതകമെന്നു അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ പത്തു വര്‍ഷം കഴിഞ്ഞിട്ടും കൊലയാളി ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. കൊലപാതകിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരതന്നൂരിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശ് 10 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടത്.എന്നാൽ അടക്കം ചെയ്ത മൃതദേഹമാണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാൻ പോകുന്നത്. ഇത് കൊലപാതകമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്തെടുത്ത് തിങ്കളാഴ്ച വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. തിരുവനന്തപ്പുരം ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ ആദര്‍ശ് വിജയനെയാണു പതിമൂന്നാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദർശ് . 2009 ഏപ്രില്‍ നാലാം തീയതി വൈകിട്ട് മൂന്നിനു കടയി ലേക്കുപോയതായിരുന്നു ആദര്‍ശ്. എന്നാൽ ഏറെ നേരം
കഴിഞ്ഞിട്ടും കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും ദൂരെ മാറിയുള്ള വയലിലെ കുളത്തില്‍ കുട്ടി മരിച്ച് കിടക്കുന്നതായിരുന്നു കാണാൻ സാധിച്ചത്. ദുരൂഹ സാഹചര്യത്തിലായിരുന്നു ബീ മൃതദേഹം കണ്ടെത്തിയത് . അന്നു പൊലീസ് അപകടമരണമെന്ന നിഗമനത്തിലായിരുന്നു എത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ സംശയ ത്തിൽ ഊന്നി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറുകയായിരുന്നു. ആദർശിന്റെ തലയ്ക്കും നട്ടെല്ലിനും പരുക്ക് ഏറ്റിട്ടുണ്ടെന്നും ഇതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ പൊലീസ് വിധിയെഴുതിയത് മുങ്ങി മരണമാണെന്നായിരുന്നു. പക്ഷേ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി വെള്ളം കുടിച്ചല്ല മരിച്ചതെന്നും തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നു സംഭവം നടന്ന കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചു. പക്ഷേ തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തില്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കുളത്തില്‍ നിന്നും ഒരു കുറുവടി പൊലീസ് കണ്ടെത്തിയിരുന്നു . ഇതോടെ കൊലപാതകമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാരെക്കുറിച്ച് ഒരു തുമ്പും അധികൃതര്‍ക്കു കണ്ടെത്താനാകാത്തതു പ്രദേശവാസികളില്‍ ദുരൂഹത പടര്‍ത്തുകയും ചെയുന്നു. ഈയൊരു സാഹചര്യത്തിലാണ് വീണ്ടും മൃതദേഹം പുറത്തെടുത്ത് അന്വേഷണം ആരംഭിക്കാൻ പോകുന്നത്. വീണ്ടും ഞെട്ടാൻ തയ്യറായി കേരളവും.
https://www.facebook.com/Malayalivartha





















