അന്വേഷണ സംഘം ജോളിയുടെ ബാല്യ- കൗമാരങ്ങളും, മനോനിലയും സ്വഭാവവും പഠനവിധേയമാക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ബാല്യകാലം അന്വേഷിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. പഠനകാലം മുതലുള്ള ജോളിയുടെ സ്വഭാവരീതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്.
്കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായുള്ള നിര്‍ദേശം നല്‍കി. വാഴവരയിലെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജോളി പിന്നീട് നെടുങ്കണ്ടത്തും പാലായിലുമായാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ഈ കാലയളവിലെ കുടുംബപശ്ചാത്തലവും അന്വേഷണ പരിധിയില്‍വരും.
കുടുംബത്തിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ജോളിക്ക്, ഇടുക്കിയില്‍ ചില പരിചയങ്ങള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും സ്പെഷല്‍ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയില്‍ നാല് ദിവസത്തോളം താമസിച്ച് വിവരശേഖരണം നടത്തിയിരുന്നു.
ജോളിയുടെ ബാല്യ-കൗമാര കാലങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍, നിലവില്‍ ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ അത് പിന്നീട് കേസില്‍ തിരിച്ചടിയാകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പഠനകാലം മുതല്‍ ജോളിയുടെ സ്വഭാവത്തില്‍ പ്രത്യേകത ഉണ്ടായിരുന്നതായി സഹോദരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബത്തിലെ ചിലര്‍ മാനസികരോഗത്തിനു ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചും പരിശോധിക്കും. സ്പെഷല്‍ ബ്രാഞ്ച് ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷമാകും ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലെത്തുന്ന കാര്യത്തില്‍ വ്യക്തത വരിക. അറസ്റ്റിനു രണ്ടാഴ്ച മുന്‍പ് ജോളി ഇടുക്കിയിലെത്തിയിരുന്നു. ജോളിയുടെ നീക്കങ്ങളും ജോളിയുമായി ബന്ധം സൂക്ഷിക്കുന്ന ഇടുക്കിയിലെ സുഹൃത്തുക്കളും ഇപ്പോഴും രഹസ്യ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha





















