Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

കുരുക്ക് മുറുകുമ്പോള്‍... ജോളിയുടെ കഥ തകര്‍ക്കുമ്പോള്‍ മറ്റൊരു കണ്ണീരിന്റെ കഥയാണ് ജോളി കെട്ടാനിരുന്ന ജോണ്‍സന്റെ കുടുംബത്തിന് പറയാനുള്ളത്; മൂന്നുവര്‍ഷമായി സ്വന്തം വീട്ടിലേക്ക് ജോണ്‍സണ്‍ ചെലവ് കാശ് നല്‍കിയിട്ടില്ല; എല്ലാം നല്‍കിയത് ജോളിക്ക് മാത്രം

12 OCTOBER 2019 02:25 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിലെ കഥ മാറുകയാണ്. കഥയില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കി ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 54 കാരനായ ജോണ്‍സന്‍ കടന്ന് വന്നിരിക്കുകയാണ്. ഇതോടെ ജോളിയുമായി അഞ്ചുവര്‍ഷമായി സൗഹൃദത്തിലുള്ള ജോണ്‍സനെതിരെ കുരുക്ക് മുറുകുകയാണ്. എല്ലാവരും നല്ല സൗന്ദര്യവാനും ചുറുചുറുക്കുമുള്ള ജോണ്‍സണേയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫോട്ടോ വന്നതോടെ ഈ പാവം പിടിച്ച ഗൃഹനാഥനെ എന്തിന് വട്ടം ചുറ്റിച്ചു എന്ന് തോന്നിപ്പോകും.

ജോളിയുടെ മകന്‍ റെമോ ഇന്നലെ പോലീസിനു കൈമാറിയ ജോളിയുടെ ഫോണും സിം കാര്‍ഡും ജോണ്‍സണ്‍ വാങ്ങിനല്‍കിയതാണെന്ന് പോലീസ് കണ്ടെത്തി. വെറും സൗഹൃദം മാത്രമേ ജോളിയുമായി ഉണ്ടായിരുന്നുള്ളൂവെന്ന ജോണ്‍സന്റെ ആദ്യമൊഴി കളവാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജോണ്‍സന്റെ ഭാര്യ സൈനയേയും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഇല്ലാതാക്കി ജോണ്‍സനെ സ്വന്തമാക്കാനുള്ള ജോളിയുടെ നീക്കം ജോണ്‍സനും അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

ഒരുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ജോണ്‍സണ്‍ കഴിഞ്ഞ നാലു വര്‍ഷത്തോളമായി സ്വന്തം വീട്ടിലെ ചെലവുകള്‍ക്ക് ചില്ലിപൈസ മുടക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇക്കാലയളവില്‍ ഇയാളുടെ ഭാര്യയായ അധ്യാപികയാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ചെലവുകള്‍ വഹിച്ചിരുന്നത്. ജോണ്‍സന്റെ വരുമാനമത്രയും ജോളിയുടെ കൈകളിലാണ് എത്തിയതെന്നും വിനോദയാത്ര നടത്താനും ജോളിയുടെ മറ്റാവശ്യങ്ങള്‍ക്കുമായും ജോണ്‍സണ്‍ പണം നല്‍കിയതായും കണ്ടെത്തി.

കോയന്പത്തൂര്‍, തിരുപ്പൂര്‍, ബംഗളൂരു, തേനി തുടങ്ങി പലയിടങ്ങളിലും ഇയാള്‍ ജോളിയുമായി യാത്ര ചെയ്യുകയും ഒപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ടവര്‍ ഡംപ് പരിശോധനയില്‍ ഇരുവരും ഒരേ ടവറിനു കീഴില്‍വന്നതിന്റെ തെളിവുകള്‍ കാണിച്ചപ്പോള്‍ ജോളി ഇക്കാര്യം സമ്മതിക്കുകയായിരുന്നു.

ജോളിക്ക് സയനൈഡ് ലഭിക്കുന്നതിന് ജോണ്‍സണ്‍ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാറിനെ ആറു വര്‍ഷമായേ അറിയുകയുള്ളൂ എന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ മഞ്ചാടിയില്‍ എം.എസ് മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കില്‍ ആദ്യത്തെ മൂന്നു കൊലപാതകങ്ങള്‍ക്കും, ഒടുവിലത്തെ രണ്ട് കൊലകള്‍ക്കും മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്.

മഞ്ചാടിയില്‍ എം.എസ്.മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയില്‍ എം.എം.മാത്യുവിനെ ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തേനിയില്‍ നിന്നോ കോയന്പത്തൂരില്‍ നിന്നോ ജോണ്‍സന്റെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാം എന്നു സംശയിക്കുന്നു. ഇന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ ജോളിയെ ചോദ്യം ചെയ്യുന്‌പോള്‍ ഇക്കാര്യം വിശദമായി ചോദിക്കുമെന്നറിയുന്നു.

മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി ജോളി മൊഴി നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം ജോളി വെളിപ്പെടുത്തിയത്. ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി.

ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി.ജോണ്‍സന്റെ വഴിവിട്ട പോക്കിനെതിരേ രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സൈനയും, ഇവരുടെ സഹോദരനും താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് ജോളിയേയും ജോണ്‍സനെയും അന്നു വിളിപ്പിച്ച് താക്കീത് ചെയ്തതാണ്. ഈ പരാതി പുതിയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൂടത്തായി ഇടവക വികാരി, നാട്ടിലെ പ്രമാണിമാര്‍ എന്നിവര്‍ മുഖേനയും മുന്‍പ് ഇരുവരേയും താക്കീത് ചെയ്തിരുന്നു. എന്നാല്‍ പിന്നെയും ബന്ധം തുടരുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (11 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (22 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (47 minutes ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (54 minutes ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (59 minutes ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (1 hour ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി  (2 hours ago)

തിരുവനന്തപുരത്ത് എൻഡിഎ ലീഡ്  (2 hours ago)

Malayali Vartha Recommends