സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി.... ഒരു പള്ളിസെമിത്തേരിയിലെങ്ങനെ പായിൽ മൂടികെട്ടിയ വിധത്തിലൊരു മൃതദേഹം വരും? വൻ ദുരൂഹത നിറഞ്ഞ കേസാണ് വാണിയപ്പാറ പള്ളി സെമിത്തേരി കല്ലറയിൽ കണ്ടെത്തിയ ആ മൃതദേഹം. അത് എങ്ങനെ വന്നന്നോ എപ്പോൾ വന്നു എന്നതിനെ കുറിച്ചോ യാതൊരു സൂചനയും ഇന്നേവരെ പോലീസിന് ലഭിച്ചിട്ടില്ല. അതിനാൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കാൻ ഇന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കാൻ നടപടിയായിട്ടുണ്ട്.
പൊലീസ്, റവന്യു, ഫോറൻസിക് വിഭാഗങ്ങളുടെ സാന്നിധ്യത്തിലാവും കല്ലറ തുറക്കുക. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൃതദേഹമാണോ എന്നതിൽ വ്യക്തത വരുത്താനാണ് കല്ലറ പൊളിക്കുന്നത്. മൃതദേഹം ആണെങ്കിൽ ആരുടേത് എന്നും കണ്ടെത്തേണ്ടതുണ്ട്. അതേ സമയം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുൻപ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയം ഉയരുന്നുണ്ട്. കല്ലറ തുറന്ന് വിശദമായ പരിശോധന നടത്താനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്.
ക്രിസ്ത്യൻ മതവിശ്വാസപ്രകാരം ഇത്തരത്തിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയില്ലാത്തതിനാൽ സംഭവത്തിൽ വലിയ ദുരൂഹതയാണ് ഉടലെടുത്തത്. പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യം പുറംലോകമറിയുന്നത്. തുടർന്ന് പള്ളി അധികൃതർ കരിക്കോട്ടക്കരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കല്ലറയിൽ മുൻപ് ഉണ്ടായിരുന്ന നമ്പർ ഇടയ്ക്ക് മാറ്റിയതാണ് ആദ്യഘട്ടത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കല്ലറയ്ക്കുള്ളിൽ മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടാകാമെന്ന പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിലിന്റെ സംശയം ദുരൂഹത വീണ്ടും വർദ്ധിപ്പിച്ചു.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ്, 2014-ൽ കോഴിക്കോട് വിലങ്ങാട് വായാട് നിന്നും കാണാതായ ആലപ്പാട്ട് സിജോ സ്‌കറിയയുടെ കുടുംബം മൃതദേഹം തങ്ങളുടെ മകന്റേതാണോ എന്ന സംശയവുമായി രംഗത്തെത്തിയത്. 2014-ൽ വീട്ടുകാരുമായി ഉണ്ടായ വാക്കുതർക്കങ്ങളെത്തുടർന്ന് സിജോ സ്‌കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയിരുന്നു. അതിനുശേഷം സിജോ വിലങ്ങോട്ടുള്ള മാതാപിതാക്കളുമായോ മറ്റ് ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും പുലർത്തിയിരുന്നില്ല.
എന്നാൽ 2020-ൽ മാത്രമാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ യാദൃശ്ചികമായി അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. നിലവിൽ കല്ലറയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സിജോയുടേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha
























