Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

24 JUNE 2026 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.


നാടിനെ നടുക്കിയ കണ്ണൂര്‍ വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹതയില്‍ വന്‍ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് പുതിയ വെളിപ്പെടുത്തല്‍. കല്ലറയ്ക്കുള്ളില്‍ കണ്ടെത്തിയെന്ന് സംശയിക്കപ്പെടുന്ന ആ അജ്ഞാത മൃതദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഭര്‍ത്താവ് സിജോ സ്‌കറിയയുടേതാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ഭാര്യ നിഖില രംഗത്തെത്തി. കാണാതായ സിജോയെ ആരോ അപായപ്പെടുത്തി കല്ലറയ്ക്കുള്ളില്‍ ഒളിപ്പിച്ചതാണെന്ന കുടുംബത്തിന്റെ കടുത്ത ആരോപണങ്ങള്‍ നിലനില്‍ക്കെയാണ്, സ്വന്തം ഭാര്യ തന്നെ ആ വാദങ്ങളെ തള്ളിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

കോഴിക്കോട് വിലങ്ങാട് സ്വദേശിയായ സിജോ സ്‌കറിയ നാടുവിട്ടുപോയിട്ട് ഇപ്പോള്‍ നീണ്ട 12 വര്‍ഷങ്ങളായി. ആറ് വര്‍ഷം മുന്‍പാണ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം കുറ്റ്യാടി പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ കണ്ണൂര്‍ വാണിയപ്പാറയിലെ കല്ലറയില്‍ കണ്ടെത്തിയ മൂന്നാമത്തെ മൃതദേഹം സിജോയുടേതാണെന്ന കുടുംബത്തിന്റെ സംശയത്തിന് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഭാര്യ നിഖില മറുനാടനോട് വ്യക്തമാക്കുന്നത്.

 

 

സിജോയ്ക്ക് വാണിയപ്പാറ പ്രദേശവുമായി യാതൊരുവിധ ബന്ധവുമില്ല. ഇനി ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് വിലങ്ങാട് ഭാഗത്ത് വെച്ച് മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ. കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആരോടും വഴക്കിനോ ശത്രുതയ്‌ക്കോ പോകുന്ന പ്രകൃതക്കാരനായിരുന്നില്ല സിജോ. മദ്യപിച്ചാല്‍ നേരെ വീട്ടില്‍ വന്നു കിടന്നുറങ്ങുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ കല്ലറയിലുള്ളത് സിജോ അല്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും എങ്കിലും കുടുംബത്തിന്റെ സംശയം തീര്‍ക്കാന്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നിഖില പറഞ്ഞു.

 

അതേസമയം, സിജോയുടെ കുടുംബം നല്‍കിയ പരാതി അത്ര ലളിതമായി കാണാന്‍ പോലീസ് തയ്യാറായിട്ടില്ല. കോഴിക്കോട് നിന്നുള്ള പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ദിവസം വാണിയപ്പാറ പള്ളിയിലെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പള്ളി അധികാരികളുടെയും സിജോയുടെ കുടുംബത്തിന്റെയും കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കല്ലറ തുറന്ന് പരിശോധിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനം.

ഇരിട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ സംഘത്തിന്റെയും പേരാവൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുന്നത്. നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ ഒന്‍പതോളം സാക്ഷികളെയും പോലീസ് സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

നിലവിലുള്ള രേഖകള്‍ പ്രകാരം 2006-ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015-ല്‍ അടക്കം ചെയ്ത ജെയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയില്‍ ഉണ്ടാകേണ്ടത്. ഇവരുടെ അവശിഷ്ടങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാര്‍ക്കിടയിലും കുടുംബത്തിനിടയിലും സംശയം പുകയുകയാണ്.

 

 

കല്ലറ തുറക്കുമ്പോള്‍ രണ്ടില്‍ കൂടുതല്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ കേസ് വന്‍ കൊലപാതക അന്വേഷണത്തിലേക്ക് വഴിമാറും. അങ്ങനെ വന്നാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള അതീവ സങ്കീര്‍ണ്ണമായ ഫോറന്‍സിക് പരിശോധനകളിലേക്ക് പോലീസിന് കടക്കേണ്ടി വരും. കല്ലറയ്ക്കുള്ളില്‍ ശരിക്കും മൂന്നാമതൊരു മൃതദേഹം ഒളിപ്പിച്ചിട്ടുണ്ടോ? അത് കാണാതായ സിജോയുടേതാണോ? അതോ മറ്റാരെങ്കിലുമാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. രണ്ടു മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. എന്നാൽ സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പള്ളിയുടെ പരാതിയിൽ ഇന്ന് രാവിലെ കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം കല്ലറ അടക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends