ജോൺസണുമായി വിട്ടുപിരിയാൻ കഴിയാത്ത ബന്ധം, മൂന്നാം വിവാഹത്തിനായി തയ്യാറെടുക്കുന്നതിനിടെ ജോളിയെ പോലീസ് പൂട്ടി; ഷാജുവിനെ കൊലപ്പെടുത്തി സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം നേടാൻ ജോളി ലക്ഷ്യമിട്ടു:- ആയൂസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടത് ജോൺസണിന്റെ ഭാര്യയും മക്കളും, ഷാജുവും

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോളി ലക്ഷ്യമിട്ടത് ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസണുമായുള്ള ജീവിതം. ഇതിനായി ജോൺസന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു.
ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാം ദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.
ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















