മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് അമ്മ

മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയില്‍. തോട്ടത്തില്‍ അലവിക്കുട്ടിയുടെ മകളും മൊറയൂര്‍ സ്വദേശി പി ലുഖ്മാന്റെ ഭാര്യയുമായ അനീസ (32)യാണ് ആത്മഹത്യ ശ്രമം നടത്തിയത്. അനീസ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഗൃഹനാഥന്‍ അറിയിച്ചതനുസരിച്ചാണ് സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ അനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അനീസക്ക് മാനസികാസ്വാസ്ഥം ഉണ്ടെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha






















