പൊന്‍കുഴി കോളനിവാസികളെ ഭീതിയിലാക്കിയ പുലി പിടിയിലായി

വയനാട് മുത്തങ്ങ പൊന്‍കുഴി ആദിവാസികോളനിയെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി.
പിന്നീട് ഏഴുവയസ് തോന്നിക്കുന്ന പുലിയെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ബത്തേരി ഓഫീസ് പരിസരത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇരുളത്തുനിന്നും വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പുലിയാണ് ഇതെന്നും പറയപ്പെടുന്നു.
വിശദപരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് പുലിയുടെ സാന്നിധ്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha






















