എനിക്ക് വിശപ്പില്ല സാർ.. ഞാൻ എലിവിഷം കഴിച്ചിട്ടാ വന്നേ; പോലീസ് സ്റ്റേഷൻ ഇളക്കിമറിച്ച് യുവാവ്

മാലപൊട്ടിക്കല്‍ പതിവായതോടെ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയ ഇടപ്പള്ളി സ്വദേശി സ്റ്റേഷനിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. മാല പൊട്ടിക്കല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മാല കവര്‍ച്ചക്കാരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെ വിളിപ്പിച്ചത്. ക്ഷീണിതനായി കണ്ട അജിത്തിനോട് എന്താ ക്ഷീണം, ഒന്നും കഴിച്ചിട്ടില്ലെങ്കില്‍ പുറത്ത് പോയി കഴിച്ചിട്ട് വരാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
പുറത്ത് പോയ അജിത് കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും വിളറിയ മുഖത്തോടെ കണ്ട അജിത്തിനോട് എന്താടാ ഒന്നും കഴിച്ചില്ലേ എന്ന് പോലീസ് വീണ്ടും ചോദിച്ചു. വിശപ്പില്ല സാര്‍, ഞാന്‍ എലിവിഷം കഴിച്ചിട്ടാ വന്നേ എന്ന അജിത്തിന്റെ മറുപടികേട്ട എസ്.ഐ അടക്കമുള്ളവർ ശരിക്കും ഞെട്ടുകയായിരുന്നു. ഉടന്‍ തന്നെ അജിത്തുമായി ജീപ്പ് കളമശ്ശേരി ആശുപത്രിയിലേക്ക് പോവുകയും, മൊഴിയെടുക്കുകയും പിന്നീട് അമൃത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
അപകടനില തരണം ചെയ്ത യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മാല കവര്‍ച്ചക്കാരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അജിത്തിനെയും വിളിപ്പിച്ചത്. എന്നാല്‍, വിളിപ്പിച്ച സ്റ്റേഷനിലല്ല ഇയാള്‍ എത്തിയെന്നതാണ് മറ്റൊരു ട്വിസ്റ്റ്. ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ട്.
https://www.facebook.com/Malayalivartha






















